കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വേപ്പിൻ മരത്തിൽ നിന്ന് പാൽ ഒഴുകി വരുന്ന വളരെ അത്ഭുതകരമായ ഒരു പ്രതിഭാസം ..സത്യമോ മിഥ്യയോ എന്നറിയാതെ ഒരുകൂട്ടം ഗ്രാമ നിവാസികൾ ...അത്‍ഭുതമെന്നും ദൈവ ചൈതന്യമെന്നും ഒരു കൂട്ടർ ..ശാസ്ത്ര സത്യമെന്നു മറ്റൊരു കൂട്ടർ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വേപ്പിൻ മരത്തിൽ നിന്ന് പാൽ ഒഴുകി വരുന്ന വളരെ അത്ഭുതകരമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരു മുഴുവൻ ഗ്രാമവും . കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഖരിയോദിഹ് ഗ്രാമത്തിലെ നിവാസികൾ ആണ് ഈ സംഭവം നേരിൽ കണ്ടത്. എന്നാൽ ഇത് ആ ഗ്രാമത്തിലെ തന്നെ ഒരു യുവതി കണ്ട ഒരു സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നത്.
ബബിതാ ദേവി എന്ന സ്ത്രീയാണ് ക്ഷേത്രത്തിലെ വേപ്പിൻ മരത്തിൽ നിന്ന് പാൽ ഒഴുകി വരുന്നതായി തന്റെ സ്വപ്നത്തിൽ ആദ്യം കണ്ടത്. ഇതിനെ തുടർന്ന് അവർ ഇക്കാര്യം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിക്കുകയും ചെയ്തു . എന്നാൽ അതിനുശേഷം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആളുകൾ ഇതേ സംഭവം നേരിൽ കണ്ടെത്തി . തുടർന്ന് ഇക്കാര്യം ഗ്രാമത്തിലൂടനീളം വലിയ വാർത്തയായി മാറുകയായിരുന്നു.
ഏതായാലും വേപ്പ് മരത്തിൽ നിന്ന് ഒഴുകുന്ന 'മധുരമുള്ള പാൽ' കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടുകയാണ് ..ഇത് ഒരു അത്ഭുത സംഭവമാണെന്ന് ഗ്രാമ നിവാസികൾ പറയുന്നു. പലരും ഈ വേപ്പിൻ മരത്തെ പൂജിക്കാനും ആരാധിക്കാനും വരെ ആരംഭിച്ചു. കൂടാതെ ഭക്തർ ദൈവാനുഗ്രഹത്തിനായി ഇവിടെ പാലും തേങ്ങയും പ്രസാദമായി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. മരത്തിൽ നിന്ന് പാൽ പുറത്തേക്ക് ഒഴുകുന്നത് നേരിൽ കണ്ടുവെന്നും പെട്ടെന്ന് ഉണ്ടായ ഈ പ്രതിഭാസത്തിൽ പല ഗ്രാമവാസികളും ആശയക്കുഴപ്പത്തിലാണെന്നും പ്രദേശ വാസിയായ നകുൽ യാദവ് പറയുന്നു. 'അത്ഭുത'ത്തിന് സാക്ഷ്യം വഹിക്കാൻ മാത്രമല്ല, മാന്ത്രിക ശക്തിയുള്ള 'പ്രസാദ'മായി ദ്രാവകം കഴിക്കാനും ഗ്രാമത്തിലേക്ക് ആളുകൾ ഒഴുകുന്നു.
മരത്തിന്റെ ഇലകൾക്ക് പോലും മധുരമുണ്ട്. എന്നാൽ സമീപത്തുള്ള മറ്റ് വേപ്പുമരത്തിന്റെ ഇലകൾക്കൊക്കെ കയ്പ്പ് രുചി തന്നെയാണ് .മരത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ദ്രാവകം മധുരമുള്ളതാണെന്നും പാലിന്റെ രുചിയാണെന്നും ഇവിടുത്തെ ഗ്രാമവാസികൾ അവകാശപ്പെടുന്നു . അതേസമയം മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ബദർവാസ് തെഹ്‌സിലിലെ ബാമോർ കാല ഗ്രാമത്തിലും ഇതിന് സമാനമായ ഒരു പ്രതിഭാസം കണ്ടെത്തിയിരുന്നു. ഒരു കർഷകന്റെ കൃഷി തോട്ടത്തിലെ വളരെ പ്രായം ചെന്ന ഒരു വേപ്പിൻ മരത്തിൽ നിന്ന് പാലിന് സമാനമായ ഒരു പദാർത്ഥം ഒഴുകി വരുന്നതായി കണ്ടത്
അന്നും ഈ വാർത്ത അറിഞ്ഞ് നിരവധി ആളുകൾ മരത്തിന് സമീപം എത്തി പ്രാർത്ഥിച്ചിരുന്നു. അതേസമയം മധ്യപ്രദേശിലെ കർഷകനായ ദയാറാം ജാതവിന്റെ ഫാമിൽ വർഷങ്ങളായി ഈ വേപ്പ് മരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാൽ പോലെയുള്ള ഒരു പദാർത്ഥമാണ് പുറത്തേക്ക് ഒഴുകുന്നതെന്നും ഇപ്പോൾ ഇത് അധികമായി പുറത്തേക്ക് ഒഴുകി താഴെയുള്ള കുഴികളിൽ നിറഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ഈ പ്രതിഭാസത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ആർക്കും ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു ദൈവിക ശക്തിയാണെന്ന് വിശ്വസിച്ച് ആളുകൾ മരത്തിന് സമീപം പ്രാർത്ഥിക്കുന്നതും പൂജ നടത്തുന്നതും പതിവായിരിക്കുകയാണ്.
എന്നാൽ സസ്യശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ ഒരു മരത്തിന് 50 വയസോ അതിൽ കൂടുതലോ പ്രായമാകുമ്പോൾ സംഭവിക്കുന്ന ഒരു സ്വാഭാവിക സവിശേഷതയായി വിശേഷിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ, ഇത് ഒരു ബാക്ടീരിയ അണുബാധ മൂലമാണ് സംഭവിക്കുന്നത്. വൃക്ഷം പ്രായമാകുമ്പോൾ, അത് ടിഷ്യൂകളിൽ അധിക ജലം സംഭരിക്കാൻ തുടങ്ങുന്നു, മരത്തിന്റെ തണ്ടിൽ മുഴകൾ രൂപം കൊള്ളുന്നു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കുമ്പോൾ, ഈ മുഴകളുടെ കോശങ്ങൾ ദുർബലമാവുകയും വിള്ളൽ വീഴുകയും ചെയ്യുന്നു, ഇത് ദ്രാവകം പുറന്തള്ളാൻ കാരണമാകുകയും ചെയ്യുന്നു .
മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha