Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

കള്ളവുമില്ല,ചതിയുമില്ല, വീടുകൾക്ക് വാതിലുമില്ല ..വീടുകൾക്ക് മാത്രമല്ല ,കടകൾക്കും സ്ഥാപങ്ങൾക്കും ബാങ്കിനും എന്തിന്‌ പോലീസ് സ്റേഷനുംപോലും വാതിലില്ല ..പൂട്ടാറുമില്ല..എന്നാലും ഗ്രാമീണര്‍ സുരക്ഷിതരാണ്. കൊള്ളയില്ല മോഷണവുമില്ല. മഹാബലിയുടെ കാലത്തെ പറ്റിയൊന്നുമല്ല പറയുന്നത് ..ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലുള്ള ഒരു ഗ്രാമത്തിൽ തന്നെയാണ് ഇങ്ങനെ ഒരു സംഭവം ഉള്ളത്

13 OCTOBER 2023 07:34 PM IST
മലയാളി വാര്‍ത്ത


കള്ളവുമില്ല,ചതിയുമില്ല, വീടുകൾക്ക് വാതിലുമില്ല ..വീടുകൾക്ക് മാത്രമല്ല ,കടകൾക്കും സ്ഥാപങ്ങൾക്കും ബാങ്കിനും എന്തിന്‌ പോലീസ് സ്റേഷനുംപോലും വാതിലില്ല ..പൂട്ടാറുമില്ല..എന്നാലും ഗ്രാമീണര്‍ സുരക്ഷിതരാണ്. കൊള്ളയില്ല മോഷണവുമില്ല. മഹാബലിയുടെ കാലത്തെ പറ്റിയൊന്നുമല്ല പറയുന്നത് ..ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലുള്ള ഒരു ഗ്രാമത്തിൽ തന്നെയാണ് ഇങ്ങനെ ഒരു സംഭവം ഉള്ളത്

. മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലുള്ള ശനി ശിംഘനാപൂര്‍ ഗ്രാമത്തിലെ കാര്യമാണിത്. അഹമദ്‌നഗര്‍ സിറ്റിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ശനീശ്വര ക്ഷേത്രത്തിന്റെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത് . ഇവിടെ ആര് എന്ത് തെറ്റുചെയ്താലും ശനീശ്വരൻ അവരെ ശിക്ഷിക്കും എന്നാണു ഗ്രാമത്തിലെ പുതു തലമുറയിൽ പെട്ടവർ പോലും വിശ്വസിക്കുന്നത് .മനുഷ്യൻ ശിക്ഷിക്കുന്നതിനേക്കാൾ കടുപ്പമായിരിക്കുമല്ലോ ദൈവത്തിന്റെ കോപം നേടുന്നത് ..അതുകൊണ്ട് ഈ ഗ്രാമത്തിൽ പൊതുവെ മോഷണമൊന്നും ഉണ്ടാകാറില്ല .

നമ്മുടെ നാട്ടില്‍ വീടു പൂട്ടി ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ വീട് കഴിയുന്നത്ര ബലമുള്ള പൂട്ടിട്ട് പൂട്ടി തൊട്ടടുത്ത വീട്ടില്‍ പറഞ്ഞേല്‍പ്പിക്കുകയും പോരാത്തതിന് പോലീസിലും അറിയിക്കും ..എന്നാലും മോഷണം നടക്കില്ലെന്നു ഉറപ്പ് പറയാൻ ആർക്കും കഴിയില്ല .. . എന്നാല്‍ ഇവിടെ അതിന്റെയൊന്നും ആവശ്യമുള്ളതായി ഗ്രാമീണര്‍ക്ക് ഇതുവരെ തോന്നീട്ടില്ല. കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കട പൂട്ടുന്ന പതിവൊന്നും ഇവര്‍ക്കില്ല. അത്രയ്ക്ക് പരസ്പരവിശ്വാസമാണ് ഗ്രാമീണര്‍ക്ക്.

ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവിടത്തെ ക്ഷേത്രത്തിലെ ശനി ദേവനാണെന്നാണ് ഗ്രാമീണരുടെ വിശ്വാസം. തിന്മ ചെയ്യാനായി ഇറങ്ങി തിരിച്ചാല്‍ ശനി ദേവന്‍ തക്കതായ ശിക്ഷ ഉടനടി നല്‍കുമെന്നും ഇവര്‍ വിശ്വിസിക്കുന്നു. ഈ വിശ്വാസം തലമുറകളായി പിന്തുടര്‍ന്ന് വരികയാണ്. ഇപ്പോഴത്തെ തലമുറിയില്‍പ്പെട്ടവരും ഈ വിശ്വാസം മുറുകെ പിടിക്കുന്നു. നായയുടെ ശല്യം ഒഴിവാക്കാനായി ഡോര്‍ ഫ്രെയിമുകളില്‍ താല്‍ക്കാലികമായി തടിയിലുള്ള പാളി ചാരി വെക്കുമെന്നല്ലാതെ സ്ഥിരമായി വീടുകള്‍ക്ക് ഒരു വാതിലുണ്ടാവില്ല. സ്വര്‍ണാഭരണങ്ങളും മറ്റുമൊക്കെ സൂക്ഷിക്കുന്ന വീടുകളിലും ഇതു തന്നെയാണ് സ്ഥിതി. പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടങ്ങളിലും ഇതേ രീതി പിന്തുടരുന്നു. 2015ല്‍ ഇവിടെ ആരംഭിച്ച പോലീസ് സ്‌റ്റേഷനും വാതിലുണ്ടായിരുന്നില്ല. ഗ്രാമീണരുടെ ഭാഗത്ത് നിന്ന് പരാതികളും ലഭിക്കാറില്ല.

ഇവിടെ ആരംഭിച്ച ബാങ്കും ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തെ ആദ്യത്തെ പൂട്ടില്ലാ ബാങ്കായിരുന്നു അത്. ഗ്ലാസ് നിര്‍മ്മിതമായ വാതിലാണ് ബാങ്കില്‍ സജ്ജീകരിച്ചത്. പുറത്തു നിന്നു നോക്കിയാല്‍ ബാങ്കിന്റെ ഉള്‍വശം കാണാം. കള്ളന്‍മാരായി ആരെങ്കിലും വന്നാല്‍ ശനി ദേവന്‍ അവര്‍ക്ക് വലിയ ശിക്ഷ നല്‍കുമെന്നാണ് ഗ്രാമീണര്‍ ഉറച്ചു വിശ്വസിക്കുന്നത്. കള്ളത്തരങ്ങള്‍ കാണിക്കാന്‍ മുതിര്‍ന്നാല്‍ അയാളുടെ വരുന്ന ഏഴര വര്‍ഷക്കാലം ദുരിതപൂര്‍ണമായിരിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇത് ഭയന്നിട്ടാവണം ആരും കുറ്റങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങാറില്ല. വീടുകളില്‍ കതകു പിടിപ്പിച്ച് പൂട്ട് ഘടിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ദേവന്‍ ശിക്ഷിക്കുമെന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു. ഇത് സ്ഥാപിക്കാന്‍ അവര്‍ ഉദാഹരണവും നിരത്താറുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്.- ഒരിക്കല്‍ ഗ്രാമത്തിലെ ഒരാള്‍ തന്റെ വീട്ടില്‍ കതകു പിടിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. തൊട്ടടുത്ത ദിവസം തന്നെ അയാള്‍ ഒരു കാറപകടത്തില്‍പ്പെടുകയുണ്ടായി. ഇത് യാദൃശ്ചികമായിരിക്കാം. എന്നാലും ഗ്രാമീണരുടെ അടിയുറച്ച വിശ്വാസത്തെ ഇളക്കാന്‍ സാധിക്കില്ല.

 

ഐതിഹ്യമനുസരിച്ച്, ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് കാണപ്പെട്ടു .. . ഒരു നാട്ടുകാരൻ മൂർച്ചയുള്ള വടികൊണ്ട് അതിനെ കുത്തിയപ്പോൾ അതിൽ നിന്ന് രക്തം വരാൻ തുടങ്ങി. അന്നു രാത്രി, ആ നാട്ടുകാരന്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തന്റെ വിഗ്രഹമാണെന്ന് അവനോട് പറഞ്ഞു. അപ്പോൾ നാട്ടുകാരൻ അദ്ദേഹത്തോട് ഒരു ക്ഷേത്രം സമർപ്പിക്കാമോ എന്ന് ചോദിച്ചു, അത് ശനി ഭഗവാൻ നിരസിച്ചു. ശനിദേവൻ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അഭയമില്ലാതെ താമസിക്കാൻ ആഗ്രഹിച്ചു, അതിനാൽ ഈ സ്ഥലത്ത് എന്തെങ്കിലും തെറ്റ് സംഭവിക്കുന്നത് പരിശോധിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നാണ് ഐതിഹ്യം . കൂടാതെ, ഏത് അപകടങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് വാഗ്ദാനം ചെയ്തു.

ഈ ദിവസം മുതൽ, ഗ്രാമത്തിലെ ആളുകൾ അവരുടെ എല്ലാ വിശ്വാസവും ദൈവത്തിൽ അർപ്പിക്കുകയും എല്ലാ വാതിലുകളും പൂട്ടുകളും ഒഴിവാക്കുകയും ചെയ്തു

ഗ്രാമത്തിന്റെ കീര്‍ത്തി രാജ്യമെമ്പാടും കേട്ടപ്പോള്‍ ആള്‍ക്കാര്‍ കൂട്ടത്തോടെ ക്ഷേത്രവും ഗ്രാമവും സന്ദര്‍ശിക്കാനെത്തി. ഇന്ന് ശനി ക്ഷേത്രം നല്ല വരുമാനമുള്ള ഒരു ക്ഷേത്രമായി മാറിക്കഴിഞ്ഞു. സാധാരാണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ശനി ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തറയിലാണ്. വലിയൊരു ശിലയാണ് പ്രതിഷ്ഠ. ശനി ദേവന് തറയിലിരിക്കാനാണ് ഇഷ്ടം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പണ്ട് ശനിദേവന് ചുറ്റും പണിതുയര്‍ത്തിയ ശ്രീകോവില്‍ ഇടിമിന്നലില്‍ തകര്‍ന്നിരുന്നു. അതിന് ശേഷം ശ്രീകോവില്‍ നിര്‍മ്മാണത്തിനായി ആരും മുതിര്‍ന്നിട്ടില്ല. തൊട്ടടുത്തായി ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ടായിരുന്നു. പിന്നീട് ഹനുമാന്റെ വിഗ്രഹം ഇവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.

 

വര്‍ഷങ്ങളായി ഗ്രാമീണര്‍ക്കിടയിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്ത് ചിലര്‍ ഇപ്പോൾ മുന്നോട്ട് വരാറുണ്ട്. ചിലര്‍ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വീടുകള്‍ക്ക് വാതില്‍ പിടിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്തിന്റെ അനുമതി തേടി മുന്നോട്ട് വരികയും ചെയ്തു. എന്നാലും ഭൂരിപക്ഷം പേരും തങ്ങളുടെ ഗ്രാമത്തെ ശനീശ്വരന്‍ കാത്തുകൊള്ളുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്. വരും കാലത്തും തങ്ങള്‍ക്കുമേല്‍ ശനീശ്വരന്‍ അനുഗ്രഹം ചൊരിയുമെന്നും അവര്‍ വിശ്വസിക്കുന്നു.

അപ്പോൾ ഇന്ത്യയിൽ തന്നെയുള്ള ഇത്ര നിഷ്‌കളങ്കരായ ജനങ്ങളെയും അവരുടെ ദൈവമായ ശനീശ്വരനെയും ഒന്ന് കാണാൻ തോന്നുന്നില്ലേ ?

 

 
ശിര്‍ദിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ശനി ശിംഘനാപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിര്‍ദിയില്‍ നിന്ന് ഇവിടേക്ക് മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ലഭിക്കും. ടാക്‌സി കാറുകളെയും ആശ്രയിക്കാം. രഹുരി, അഹമദ് നഗര്‍, ശ്രീരാംപൂര്‍, ശിര്‍ദി തുടങ്ങിയവ അടുത്ത റെയില്‍വേ സ്റ്റേഷനുകളാണ്. 90 കിലോമീറ്റര്‍ അകലെ ഔറംഗബാദ് വിമാനത്താവളവും സ്ഥിതി ചെയ്യുന്നു. പ്രമുഖ നഗരമായ നാസിക് ശനി ശിംഘനപൂരില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെയാണ്. സ്വന്തം വാഹനത്തിലും ഡ്രൈവ് ചെയ്‌തെത്താം. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ധാരാളം സ്ഥലം ലഭ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണം, സൗദിയിൽ ഹൃദയാഘാതം മൂലം പാലക്കാട്‌ സ്വദേശി മരിച്ചു  (1 hour ago)

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അറസ്റ്റില്‍  (1 hour ago)

ആനയെഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്... സുമില്‍ഷാദിന്റെ ഹോട്ടല്‍ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു  (1 hour ago)

ചിന്നക്കനാലില്‍ കൃഷിയിടത്തില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം  (1 hour ago)

വീണ്ടും കോടികൾ വാരിക്കൂട്ടി പ്രവാസി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 57 കോടി, അരവിന്ദിന് ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്  (2 hours ago)

തൊഴില്‍ നിയമലംഘനം, ഒമാനിൽ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം പ്രവാസികളെ പിടികൂടി അറസ്റ്റ് ചെയ്തു  (2 hours ago)

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ ഇനി എല്ലാ ദിവസവും പറക്കാം, കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് 20ാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഇന്‍ഡിഗോ എയർലൈൻസ്...!!!  (2 hours ago)

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു  (3 hours ago)

മികച്ച ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ 'അനുഭവ സദസ് 2.0'; ദേശീയ ശില്‍പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം  (5 hours ago)

ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ച സംഭവം... ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദ് കസ്റ്റഡിയില്‍  (7 hours ago)

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും  (7 hours ago)

14 വയസ്സുള്ള മകളെ ഓര്‍ത്തുമാത്രമാണ് വിഷമം; ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ വെളിപ്പെടുത്തൽ:- ക്രൂരതയ്ക്ക് പിന്നിലെ കാരണമിത്...  (8 hours ago)

Malayali Vartha Recommends