ആകാശത്ത് സ്വര്‍ണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെ... ഈ വിചിത്ര ഘടനയുടെ കൂടുതല്‍ മിഴിവുറ്റതും സമഗ്രവുമായ ചിത്രം പുറത്തുവിട്ട് നാസ
ആകാശത്ത് സ്വര്‍ണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെ... ഈ വിചിത്ര ഘടനയുടെ കൂടുതല്‍ മിഴിവുറ്റതും സമഗ്രവുമായ ചിത്രം പുറത്തുവിട്ട് നാസ. 2021ല്‍ ചന്ദ്ര ഒബ്സര്‍വേറ്ററി ഇട്ട ഒരു ദൃശ്യം ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ആകാശത്ത് സ്വര്‍ണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെയായിരുന്നു ആ ദൃശ്യം.
സൂപ്പര്‍നോവ വിസ്ഫോടനം എന്നറിയപ്പെടുന്ന നക്ഷത്ര സ്ഫോടനത്തിലൂടെ ഉണ്ടായ പള്‍സറാണ് ഈ സ്വര്‍ണക്കൈപ്പത്തിക്ക് കാരണമായതെന്ന് ചന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററി .
പിഎസ്ആര്‍ ബി1509-58 എന്നു പേരിട്ടിരിക്കുന്ന പള്‍സര്‍ 19 കിലോമീറ്ററോളം വ്യാസമുള്ളതും സെക്കന്‍ഡില്‍ ഏഴുതവണ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നതുമാണ്. ഇതു സൃഷ്ടിച്ച ഊര്‍ജ നെബുലയാണ് കൈപ്പത്തിയുടെ രൂപത്തില്‍ കാണപ്പെടുന്നത്.
അതേസമയം ഭൂമിയില്‍ നിന്നു 17000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ നെബുല. അതായത്, അവിടെ നിന്നു പ്രകാശം പുറപ്പെട്ടാല്‍ 17000 വര്‍ഷങ്ങളെടുക്കും ഇങ്ങു ഭൂമിയില്‍ എത്താനായി. സൂപ്പര്‍നോവ വിസ്ഫോടനത്തിന്റെ പ്രകാശം ഭൂമിയില്‍ എത്തിയത് മയന്‍ സംസ്‌കാരം തെക്കന്‍ അമേരിക്കയില്‍ നിലനിന്ന കാലത്താണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതപ്പെടുന്നത്.
"
https://www.facebook.com/Malayalivartha