‘ഡ്രാക്കുളയ്ക്ക് മരണമില്ല’ ; രക്തരക്ഷസ്സായ ടിക്ക് ടോക്കർ ഉറങ്ങുന്നത് ശവപ്പെട്ടിയിൽ; ഏഴാം വയസ്സിൽ ഈ യുവതിയ്ക്ക് സംഭവിച്ചത്....
ഞരമ്പുകളിൽ നിന്നും രക്തമൂറ്റിക്കുടിക്കുന്ന ഡ്രാക്കുള പ്രഭുവും രാത്രിയുടെ മൂന്നാം യാമത്തിൽ പ്രത്യക്ഷപ്പെടുന്ന യക്ഷിയുമൊക്കെ വെറും സങ്കൽപ്പങ്ങള്‍ മാത്രമാണോ? വ്യക്തമായ തെളിവ് സഹിതം യക്ഷിയും പ്രേതവുമൊന്നും നമുക്ക് മുന്നിൽ ഇതുവരെ വന്നിട്ടില്ലാത്തത് കൊണ്ടും പേടിപ്പെടുത്തുന്ന സംഭവമായതിനാലും അത്തരം കഥകളെ വെറും കഥകളായി തന്നെ കാണാനാണ് എന്നും നമുക്കിഷ്ടം
ഡ്രാക്കുള പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഡ്രാക്കുള പ്രഭു. ട്രാൻസിൽവാനിയയിലെ ഡ്രാക്കുള കോട്ടയും കേട്ടു കേൾവിക്കഥകളും മാത്രമാണ് ആ അവിശ്വസനീയ കഥയ്ക്ക് നമുക്ക് മുന്നിലുള്ള തെളിവുകൾ. പക്ഷേ പുതുതലമുറ കേട്ട് മറന്ന് കളഞ്ഞ ഡ്രാക്കുളയും ഡ്രാക്കുള പ്രഭുവിന്റെ ചോരക്കൊതിയും വെറും കെട്ടുകഥയല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് റൊമാനിയക്കാരി ആൻഡ്രിയാസ് ബാത്തോറി.
പുസ്തകത്താളുകളിലെ ഡ്രാക്കുകളയെക്കാൾ പേടിപ്പെടുത്തുന്നതാണ് ആൻഡ്രിയയുടെ ജീവിതം . ചോരക്കൊതിയൻമാരായ വവ്വാലുകളും ഡ്രാക്കുളയും ദുരാത്മാക്കളുമൊന്നും എഴുത്തുകാരന്റെ ഭാവന മാത്രമല്ല എന്നാണ് ആൻഡ്രിയയുടെ വാദം.
ഡ്രാക്കുളകളുടെ കോട്ടയായ കേന്ദ്ര ട്രാൻസിൽവാനിയയിലെ ബ്രാൻ കാസിലിലാണ് ആൻഡ്രിയ ഉറങ്ങുന്നതും ഉണരുന്നതും. കെട്ടുകഥകളിലെ ഡ്രാക്കുള മനുഷ്യരേയും ശത്രുക്കളേയും ആക്രമിച്ചാണ് രക്തം ഊറ്റിക്കുടിച്ചിരുന്നതെങ്കിൽ ആൻഡ്രിയയുടെ ജീവിതത്തിൽ അങ്ങനെയല്ല . കറുത്ത അരയന്നങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന (Black Swans) ഒരു കൂട്ടം ആളുകളുണ്ട് . ഇവർ സാധാരണ തങ്ങളുടെ വ്യക്തിത്വം ആർക്ക് മുന്നിലും വെളിപ്പെടുത്താറില്ലാത്തതിനാൽ അജ്ഞാത സംഘം എന്നാണു അറിയപ്പെടുന്നത് . ഇവർ അവരുടെ രക്തം തങ്ങളെപ്പോലുള്ള ചോരക്കൊതിയർക്കാരായി നല്കാറുണ്ടെന്നു ആൻഡ്രിയ പറയുന്നു.
‘ചോരയ്ക്കായി ആൻഡ്രിയയും കൂട്ടരും ആരേയും സമീപിക്കാറില്ല, ആക്രമിക്കാറില്ല. ഡ്രാക്കുളകളെ തേടി കറുത്ത അരയന്നങ്ങൾ രാത്രിയുടെ അന്ത്യ യാമത്തിൽ രക്തരക്ഷസ്സുകളുടെ അടുത്തേയ്ക്ക് എത്തും .. തികച്ചും സൗജന്യമായി പൂർണ മനസ്സോടെ ഈ അരയന്നങ്ങൾ ഡ്രാക്കുള സ്ത്രീകൾക്ക് തങ്ങളുടെ ചോര പാനം ചെയ്യാൻ കൊടുക്കും . ജീവന് ഭീഷണിയാകാത്ത തരത്തിലാണ് രക്തം കൈമാറ്റം ചെയ്യുന്നത്. രക്തം പങ്കുവയ്ക്കുന്ന അവരുടെ ആരോഗ്യം ഡ്രാക്കുളമാർ പരിഗണിക്കാറുണ്ട്.’എന്നാണു ആൻഡ്രിയ പറയുന്നത് .
‘ഞങ്ങൾ ആത്മാക്കളുമായും പ്രേത പിശാചുക്കളുമായി ആശയ വിനിമയം നടത്താറുണ്ട്. അങ്ങനെ വേണ്ടപ്പോഴൊക്കെ ശവപ്പെട്ടിയിൽ കയറി ധ്യാനനിരതരാകും. ഈ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് ഞങ്ങൾ ഈ ധ്യാനത്തിലൂടെ സഞ്ചരിക്കുന്നു.’–എന്നും ആൻഡ്രിയ പറയുന്നു
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡ്രാക്കുള പരമ്പരയിലെ വ്ലാഡ് ദ് ഇംപേലർ എന്ന വ്ലാഡ് മൂന്നാമൻ ഡ്രാക്കുളയുടെ പിൻഗാമിയാണ് താനെന്നാണ് ആൻഡ്രിയയുടെ അവകാശവാദം. പുതുതലമുറയിൽ കുറേ വാംപയർ ഗ്രൂപ്പുകളുണ്ട്. അവരിൽ നിന്നെല്ലാം തങ്ങൾ അകലം പാലിക്കാറുണ്ട്. പിന്നെ ഞങ്ങളെ കുറ്റപ്പെടുത്തുവരും ഒറ്റപ്പെടുത്തുന്നവരും അസൂയാലുക്കളാണെന്നാണ് ആൻഡ്രിയ പറയുന്നത്. നിലവിൽ ഡ്രാക്കുളയുടെ പേരിൽ രൂപപ്പെട്ടിട്ടുള്ള ‘ഓർദോ ഡ്രാക്കുൾ കവൻ’ എന്ന സംഘത്തിന്റെ നേതാവാണ് ആൻഡ്രിയ. ആൻഡ്രിയയെപ്പോലെ അങ്ങനെ നൂറുകണക്കിന് രക്തദാഹികൾ വേറെയുമുണ്ട്
രക്തം കുടിക്കാറില്ലെങ്കിലും ശവപ്പെട്ടിയി കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു ടിക്ക് ടോക്ടറും ഇപ്പോൾ മാധ്യമ ശ്രദ്ധ ആകർഷിക്കുന്നു .. ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് ലിസ് എന്ന യുവതി . തന്റെ മുറിയിൽ ശവപ്പെട്ടി ഉണ്ടെന്നും അതിനുള്ളിലാണ് താൻ ഉറങ്ങാറുള്ളത് എന്നും വിഡിയോയിൽ യുവതി പറയുന്നുണ്ട്. തനിക്ക് പതിനാലാം വയസ് മുതലേ സ്വന്തമായി ഒരു ശവപ്പെട്ടി വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എന്നും തന്റെ പ്രശ്നങ്ങളിൽ നിന്നും ഒളിക്കാൻ ഇത് നല്ലൊരു വഴിയാണെന്നും യുവതി പറഞ്ഞു.
മാതാപിതാക്കളോട് താൻ ഒരു ശവപ്പെട്ടി പണിയട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ എനിക്കിപ്പോൾ സ്വന്തമായി ഒരെണ്ണം ഉണ്ട് എന്നും യുവതി പറയുന്നു. ശവപ്പെട്ടിയിൽ കിടന്നുറങ്ങാൻ വളരെ കംഫർട്ടബിൾ ആണെന്നും വായുസഞ്ചാരം ഉണ്ടെങ്കിലും താൻ ശവപ്പെട്ടി അടയ്ക്കാറില്ല എന്നും വിഡിയോയിൽ പറയുന്നു. ആറടി എട്ട് ഇഞ്ചാണ് ഇതിന്റെ നീളം.വാംപയർ ഗേൾ എന്നാണ്ഈ യുവതി അറിയപ്പെടുന്നത്
https://www.facebook.com/Malayalivartha