ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് കിലോനോവ സ്ഫോടനങ്ങള്‍ക്കു വഴിവയ്ക്കും... ഭൂമിക്ക് 36 പ്രകാശവര്‍ഷം ദൂരമുള്ള ചുറ്റളവില്‍ ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ അതൊരു വംശനാശത്തിലേക്കു നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം....
ഭൂമിക്ക് 36 പ്രകാശവര്‍ഷം ദൂരമുള്ള ചുറ്റളവില്‍ ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാല്‍ അതൊരു വംശനാശത്തിലേക്കു നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ഇലിനോയ് അര്‍ബാന ഷാംപെയ്ന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഹെയ്ലി പെര്‍ക്കിന്‍സും സംഘവുമാണ് സാധ്യതാ പഠനത്തിനു പിന്നിലുള്ളത്.
ന്യൂട്രോണ്‍ സ്റ്റാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് കിലോനോവ സ്ഫോടനങ്ങള്‍ക്കു വഴിവയ്ക്കും. പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ വിസ്ഫോടനങ്ങളിലൊന്നായിട്ടാണ് കിലോനോവ കണക്കാക്കപ്പെടുന്നത്.
മൃതനക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ . ഈ അവശിഷ്ടങ്ങളില്‍ ഏകദേശം ഒരു ടീസ്പൂണ്‍ ദ്രവ്യത്തിനു തന്നെ 1 കോടി ടണ്‍ ഭാരമുണ്ടാകും.
350 സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പ്രതിമകളുടെ പിണ്ഡമാണ് ഇത്. കിലോനോവ സ്ഫോടനങ്ങള്‍ ഗാമാ രശ്മികളുടെ പ്രവാഹം സൃഷ്ടിക്കുകയും കോസ്മിക് തരംഗങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യും. പ്രപഞ്ചത്തില്‍ ഗുരുത്വതരംഗങ്ങള്‍ സൃഷ്ടിക്കാനും ഇവ കാരണമാകുകയും ചെയ്യും.
2 ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ ദ്വന്ദങ്ങളായി സ്ഥിതി ചെയ്യാറുണ്ട്. ഇവ കൂടിച്ചേരുമ്പോള്‍ അതീവ പ്രകാശമാനമായ സ്ഫോടനം നടക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
https://www.facebook.com/Malayalivartha