Widgets Magazine
04
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വസ്ഥത.... ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു..ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്...ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ്..


കേരളത്തിൽ നിന്നുള്ള 20 എം.പി മാരുടെ ഗതികേട് ഓർത്ത് പൊട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി... സത്യത്തിൽ നരേന്ദ്രമോദിയുടെ അജണ്ടയാണ് കേരളത്തിൽ നടപ്പാകാൻ പോകുന്നത്..ക്രിസ്ത്യാനികളുടെ ഭൂമി വഖഫാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കാണ് മോദി തടയിട്ടത്..


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ..അടുത്ത അഞ്ച് ദിവസവും മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം...ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്..

സൂര്യനുദിക്കാന്‍ മറന്നുപോകുന്ന ഇടം;ലോകത്ത് അങ്ങനെ ഒരിടം ഉണ്ട്,വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഉത്കിയാഗ്വിക് പട്ടണം അത്ഭുതമാണ്,ഇനി അലാസ്‌കക്കാര്‍ സൂര്യനെ കാണുന്നത് അടുത്ത വര്‍ഷം 2024 ജനുവരി 23ന്,എന്താണ് ഇതിന്റെ കാരണം അതൊന്ന് നോക്കാം

24 NOVEMBER 2023 08:34 PM IST
മലയാളി വാര്‍ത്ത

വെയില്‍ നമ്മളെ വേഗം മടുപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും.. വേനല്‍ക്കാലത്ത് നമ്മുടെ ഏറ്റവും വലിയ പരാതി സൂര്യന്റെ കത്തുന്ന ചൂടിനെകുറിച്ചാണ്. എന്നാല്‍ ഒരു ദിവസം സൂര്യന്‍ ഉദിച്ചല്ലെങ്കില്‍ നമ്മള്‍ എന്ത് ചെയ്യും ? അങ്ങനെ ഒരവസ്ഥ നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ് . കാരണം ഈ നാട്ടില്‍ അങ്ങനെ ഒന്ന് ഉണ്ടാവില്ല . സൂര്യന്‍ ജീവന്റെ അച്ചുതണ്ടാണ്. എന്നാല്‍ ദിവസങ്ങള്‍ മാത്രമല്ല, ആഴ്ചകളോളം സൂര്യനെ കാണാത്ത ചില സ്ഥലങ്ങള്‍, തുടര്‍ച്ചയായി സൂര്യന്‍ ഉദിക്കാത്ത പ്രദേശങ്ങള്‍ നമ്മുടെ ഭൂമിയില്‍ ഉണ്ട്. അവിടെയെല്ലാം ജനങ്ങള്‍ താമസിക്കുന്നുണ്ട്. മാത്രമല്ല ആ സ്ഥലത്തിന്റെ ഈ പ്രത്യേകത അറിയാനായി ധാരാളം വിനോദ സഞ്ചാരികള്‍ അവിടേയ്ക്ക് പോകാറുമുണ്ട് ..

ആര്‍ട്ടിക് സര്‍ക്കിളിന് വടക്കു ദിശയിലായി സ്ഥിതി തെയ്യുന്ന അലാസ്‌കയിലെ ഉത്കിയാഗ്വിക് എന്ന പട്ടണമാണ് വിചിത്രവും കൗതുകം നിറഞ്ഞതുമായ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. 2023 നവംബര്‍ 18ന് വര്‍ഷത്തിലെ അവസാന സൂര്യാസ്തമയം കണ്ടു കഴിഞ്ഞു. ഇനി അലാസ്‌കന്‍ നഗരമായ ഉത്കിയാഗ്വിക് രണ്ട് മാസത്തേക്ക് സൂര്യനെ കാണില്ല. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഈ നാട്ടുകാരെ സംബന്ധിച്ചെടുത്തോളം വളരെ സാധാരണമായ ഒരു സംഗതി ആണെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് ഇതൊരു കൗതുകമാണ്. നേരത്തെ ബാരോ എന്നറിയപ്പെട്ടിരുന്ന ഉത്കിയാഗ്വിക് ഇപ്പോള് ഇരുട്ടിന്റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ഈ വര്‍ഷത്തെ അവസാന സൂര്യാസ്തമയം 2023 നവംബര്‍ 18ന് കഴിഞ്ഞതോടെ ഇനി ഇരുട്ടിന്റെ സമയമാണ്. ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഇരുപത്തി മൂന്നര ഡിഗ്രി ചരിഞ്ഞിരിക്കുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം, എല്ലാ വര്‍ഷവും ശൈത്യകാലത്ത് അലാസ്‌ക ഇരുളിലേക്ക് പോകുന്നു. ഇനി അലാസ്‌ക്കകാര്‍ സൂര്യനെ കാണുന്നത് അടുത്ത വര്‍ഷം 2024 ജനുവരി 23 ന് മാത്രമായിരിക്കും.

നമ്മള്‍ കരുതുന്നതുപോലെ പൂര്‍ണ്ണമായും ഇരുട്ടായി പോകില്ല ഇവിടെ. മറിച്ച് സൂര്യന്റെ കേന്ദ്രം ചക്രവാളത്തിന് താഴെ 6 ഡിഗ്രി ഉള്ളിലായിരിക്കുമ്‌ബോള്‍ സിവില്‍ സന്ധ്യ എന്ന പ്രതിഭാസം ആരംഭിക്കുന്നു. അതേ തുടര്‍ന്ന് സിവില്‍ ട്വിലൈറ്റ് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നതിനാല്‍ നഗരം പൂര്‍ണ്ണമായും ഇരുണ്ടതായിരിക്കില്ല. ഈ സമയവും രസകരമായ ഒന്നാണ്. ധ്രവപ്രദേശത്തോട് ഏറ്റവും ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസമുള്ള പട്ടണമാണ് ഉത്കിയാഗ്വിക്. സൂര്യാസ്തമയം നടക്കുന്നതിന് തൊട്ടു മുന്‍പോ അല്ലെങ്കില്‍ സൂര്യസ്തമയം കഴിഞ്ഞ് എങ്ങനെ ആകാശം കാണുന്നുവോ അങ്ങനെയാണ് സിവില്‍ ട്വിലൈറ്റ് എന്ന പ്രതിഭാസം വരിക. അതുകൊണ്ടുതന്നെ ഈ കാഴ്ച ആസ്വദിക്കാനായി നിരവധി ആളുകള്‍ ഈ സമയത്ത് ഇവിടെ എത്താറുണ്ട്. നവംബര്‍ 18 ന് അസ്തമിച്ച സൂര്യന്‍ ഇനി ഉദിക്കുക 65 ദിവസങ്ങള്‍ക്കു ശേഷം 2024 ജനുവരി 23 നാണ്. ത്കിയാവിക്കില്‍ മാത്രമല്ല ആര്‍ട്ടിക് സര്‍ക്കിളിലെ പല നഗരങ്ങളും ഇതേ അവസ്ഥയിലൂടെ ശൈത്യകാലത്ത് കടന്നു പോകാറുണ്ട്. കാക്‌റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്‌കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങള്‍.

സൂര്യന്‍ ഉദിക്കാത്തത് ഈ സമയത്ത് അവിടുള്ളവരുടെ ജീവിതം കരുതുന്നതു പോലെ ഒട്ടും എളുപ്പമായിരിക്കില്ല. സൂര്യന്‍ ഇല്ലാത്തതിനാല്‍ തണുപ്പ് വല്ലാതെ അനുഭവിക്കേണ്ടി വരും. മൈനസ് 23 ഡിഗ്രി വരെ താപനില താഴാറുണ്ട്. അടുത്തുള്ള വസ്തുവിനെ പോലും കാണാന്‍ സാധിക്കാത്ത വിധത്തില്‍ ദൃശ്യപരതയും കുറയും. മാത്രമല്ല ജീവിത ചെലവുകള്‍ ഉള്‍പ്പെടെയുള്ളവ വര്‍ദ്ധിക്കും. വെറും നാലായിരത്തിയഞ്ഞൂറോളം ആളുകള്‍ മാത്രമാണ് ഈ നഗരത്തില്‍ വസിക്കുന്നത്. ലോകത്തിലെ കാലാവസ്ഥാ മാറ്റങ്ങളുടെ ഗ്രൗണ്ട് സീറോ എന്നും ലോകത്തിന്റെ മേല്‍ക്കൂര എന്നുമെല്ലാം ആളുകള്‍ ഉത്കിയാഗ്വിക്കിനെ വിളിക്കുന്നു. വടക്കന്‍ അലാസ്‌കയിലെ മറ്റിടങ്ങളിലും ഇതേ പ്രതിഭാസം സംഭവിക്കുന്നുണ്ടെങ്കിലും ഇത്രയും ദിവസം നീണ്ടു നില്‍ക്കില്ല എന്നതാണ് ഉത്കിയാഗ്വിക്കിനെ വ്യത്യസ്തമാക്കുന്നത്. ഇവിടെ താമസിക്കുന്നവര്‍ പ്രകൃതിയുടെ ഈ വികൃതിയോട് ഇന്ജിക്കഴിഞ്ഞിരിക്കുന്നു .. സൂര്യന്‍ അസ്തമിക്കുന്ന ദിവസം എല്ലാവരും ആഘോഷിക്കുന്നു. ഇനി രണ്ടു മാസത്തിനു ശേഷമുള്ള സൂര്യോദയത്തെയും അവര്‍ വളരെ സന്തോഷത്തോടെ ആഘോഷമായി സ്വാഗതം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനി ബാധിച്ചതിനെ തുടര്‍ന്ന്...  (5 minutes ago)

ബൈക്കില്‍ യാത്ര ചെയ്യവേ റോഡിലേക്ക് വീണ് അമ്മ മരിച്ചു  (31 minutes ago)

സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക്  (47 minutes ago)

ബില്‍ പാര്‍ലമെന്റ് കടന്നു  (1 hour ago)

എംഎം മണിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കി കമ്പനികാര്യ മന്ത്രാലയം  (7 hours ago)

ജബല്‍പൂരില്‍ മലയാളി പുരോഹിതന്മാര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

സിപിഎം നേതാവ് എംഎം മണി ആശുപത്രിയില്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

നവരാത്രി പൂജ ചെയ്യാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു  (8 hours ago)

SNAKES പാമ്പുകളുടെ മഹാസംഗമം;  (13 hours ago)

പരീക്ഷ കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥിയുടെ ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (13 hours ago)

സംവിധായകന്‍ സനോജ് മിശ്രയുടെ അറസ്റ്റ്: താന്‍ ഗൂഢാലോചനയുടെ ഭാഗമായെന്നും പരാതി പിന്‍വലിച്ചെന്നും യുവതി  (14 hours ago)

ഗതികേട് ഓർത്ത് പൊട്ടിച്ചിരി  (14 hours ago)

സൗദിയില്‍ പ്രതിശ്രുത വധുവും വരനും വാഹനാപകടത്തില്‍ മരിച്ചു  (14 hours ago)

Malayali Vartha Recommends