അപകടമുണ്ടായാല്‍ നിസാര കാര്യങ്ങള്‍ക്ക് ഡൈവിങ് ലൈസന്‍സ് റദ്ദാക്കില്ല:- ഫ്രീക്കന്മാരുടെ അഭ്യാസം റോഡില്‍ അനുവക്കില്ല- ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍...
അപകടമുണ്ടായാല്‍ നിസാര കാര്യങ്ങള്‍ക്ക് ഡൈവിങ് ലൈസന്‍സ് റദ്ദാക്കില്ലെന്നും, ലൈസന്‍സ് ഉണ്ടെങ്കിലും വാഹനം ഓടിക്കാന്‍ അറിയില്ലെന്ന രീതിക്ക് മാറ്റം വരുത്തുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. ലേണേഴ്‌സ് ചോദ്യങ്ങള്‍ മുപ്പതാക്കുമെന്നും, കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയാനുളളത് കത്തായി ഉടന്‍ നല്‍കുമെന്നും മന്ത്രി പത്തനാപുരത്ത് വച്ച് പറഞ്ഞു. നിലവില്‍ ലേണേഴ്‌സ് എടുക്കാന്‍ ഇരുപത് ചോദ്യത്തില്‍ പന്ത്രണ്ട് ശരിയാക്കിയാല്‍ മതി. ഇനി മുപ്പതില്‍ ഇരുപത്തിയഞ്ച് ഉത്തരം ശരിയാക്കണം.ഒരു ദിവസം ഒരു ഓഫീസില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സിന്റെ എണ്ണം ഇരുപതാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന വാഹനത്തില്‍ ക്യാമറ വേണം. ഉദ്യോഗസ്ഥര്‍ എല്ലാവരോടും മാന്യമായി പെരുമാറണം. കൂടുതല്‍ ബസ് റൂട്ടുകള്‍ അനുവദിക്കും. ലോറികളില്‍ നമ്പര്‍ പ്‌ളേറ്റ് മറച്ചു വയ്ക്കുന്നത് അവസാനിപ്പിക്കും. ഫ്രീക്കന്മാരുടെ അഭ്യാസം റോഡില്‍ അനുവക്കില്ല. വേണമെങ്കില്‍ പ്രത്യേക സ്ഥലത്ത് ആകാമെന്ന് മന്ത്രി പറഞ്ഞു. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് തുടങ്ങിയ നാല് സ്വിഫ്റ്റ് ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒടുവില്‍ പത്തനാപുരത്തിന് സ്വഫ്റ്റ് ബസ് കിട്ടി. ഞാന്‍ മന്ത്രിയാകേണ്ടി വന്നു എന്നൊരു കാതാമസമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞായിരുന്നു ഗണേഷ് പരിപാടിയില്‍ സംസാരിച്ച് തുടങ്ങിയത്.
പുതിയ കെഎസ്ആര്‍ടിസി ബസ് ടെസ്റ്റ് ഡ്രൈവ് നടത്തി ഫീച്ചേഴ്‌സിനെ കുറിച്ച് വിവരിച്ച ശേഷമായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഞാന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരോടായി പറയാനുള്ള കാര്യങ്ങള്‍ ഒരു കത്തായി നിങ്ങള്‍ക്ക് വരും. പരസ്പരം തിരിച്ചറിയേണ്ട കാര്യങ്ങളായിരിക്കും കത്തിലുണ്ടാവുക. എല്ലാ ഉദ്യോസ്ഥരുമായും സംഘടനകളുമായും അടുത്ത ദിവസം യോഗം വിളിച്ചിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അദ്ദേഹം സ്വിഫ്റ്റ് ബസുകള്‍ സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഇതു സംബന്ധിച്ചുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
മന്ത്രിയെന്ന നിലയില്‍ വ്യത്യസ്തമായ തീരുമാനങ്ങളിലൂടെ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയെടുക്കാം എന്ന ചിന്തയോടെ തന്നെയാണ് മന്ത്രിക്ക് ഗണേഷ് കുമാറിന്റെ ഓരോ നീക്കങ്ങളും പ്രാവര്‍ത്തികമാകുന്നത്. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അതെങ്ങനെ പരിഹരിക്കും എന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കത്തെഴുതുമെന്നും ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പല പുതുമയുള്ള തീരുമാനങ്ങളും കെഎസ്ആര്‍ടിസിയില്‍ നടപ്പിലായിക്കഴിഞ്ഞു.
'എല്ലാം പഠിച്ചുകഴിഞ്ഞു. തീരുമാനങ്ങളെല്ലാം പ്ലാന്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറേ കാര്യങ്ങള്‍ പബ്ലിഷ് ചെയ്യും. എന്തായാലും ജീവനക്കാര്‍ക്ക് ഞാനൊരു കത്തെഴുതുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കൊരു കത്താണത്. എന്താണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്നും ഇതിനെ നമ്മള്‍ക്ക് ഒരുമിച്ച് എങ്ങനെ പരിഹരിക്കാമെന്നും കത്തില്‍ സൂചിപ്പിക്കും. അതിനായി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട സഹകരണത്തെക്കുറിച്ചും വ്യക്തമാക്കും´- മന്ത്രി പറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസിയിലെ എല്ലാ സംഘടനാ നേതാക്കളെയും താന്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അവരോട് എല്ലാം സംസാരിച്ച ശേഷം ജീവനക്കാര്‍ക്കൊരു തുറന്ന കത്തെഴുതുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹമാധ്യമങ്ങള്‍ വഴി, പ്രധാനമായും വാട്‌സ്ആപ്പ് വഴി എല്ലാ ജീവനക്കാര്‍ക്കും കത്ത് എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. കത്ത് പ്രിന്റ് ചെയ്തിറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെഎസ്ആര്‍ടിസി കുടുംബത്തിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ കെപി ഗണേഷ് കുമാര്‍ തന്റെ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു . ജോലിക്ക് എല്ലാവരും കൃത്യമായി വരണമെന്നും റൂട്ടുകള്‍ മുടങ്ങാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഷ്ടത്തിലോടുന്ന റൂട്ടുകളെക്കുറിച്ച് എം എല്‍ എമാരോട് ചര്‍ച്ച ചെയ്ത് നടപടികള്‍ കൈക്കൊള്ളുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha