ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം ശാന്തമഹാ സമുദ്രം എന്നാണ് നമുക്ക് എല്ലാവര്ക്കും അറിയാവുന്നത്. എന്നാൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഉണ്ടെന്നും, അത് കണ്ടെത്തിയതായും അവകാശപ്പെട്ടിരിക്കുകയാണ് ശാസ്‌ത്രജ്ഞർ. ഭൂമിയുടെ ഉൾക്കാമ്പിൽ 700 കിലോമീറ്റർ അകത്താണിത്. ഭൂമിയിൽ ഇന്ന് ആകെ അഞ്ചോളം സമുദ്രങ്ങൾ ഉണ്ടെന്നാണ് അമേരിക്കയടക്കം വാദിക്കുന്നത്. ഇവയെയെല്ലാം കടത്തിവെട്ടുന്ന ഈ സമുദ്രങ്ങളുടെ മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇല്ലിനോയിസിലെ നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകരാണ് അമ്പരപ്പിക്കുന്ന ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
റിംഗ്‌വുഡൈറ്റ് എന്ന പ്രത്യേകതരം നീലനിറമേറിയ പാറയിലുള്ള ജലശേഖരം നമ്മുടെ ഭൂമിയിൽ വെള്ളത്തിന്റെ വരവിനെക്കുറിച്ചുള്ള ചിന്തകളെല്ലാം മാറ്റിമറിച്ചു. മുൻപ് ഭൂമിക്കു പുറത്തുനിന്ന് ഒരു ധൂമകേതു ഇവിടെ പതിച്ചുണ്ടായ പ്രതി പ്രവർത്തനമാണ് വെള്ളം ഭൂമിയിലുണ്ടാകാൻ കാരണം എന്ന് വിശ്വസിച്ചിരുന്നു നാം. സമുദ്രങ്ങളുടെ ഉൽഭവം അകക്കാമ്പിൽ നിന്ന് തന്നെയാകാം എന്ന ചിന്തയാണ് ഇപ്പോൾ ഗവേഷകർക്ക്. ഭൂമിയിലെ ജലം അകക്കാമ്പിൽ തന്നെ രൂപപ്പെട്ടതാണെന്ന് തെളിയിക്കുന്ന സൂചനയാണിതെന്ന് ഗവേഷണത്തിന് നേതൃത്വമേകിയ സ്റ്റീവൻ ജേക്കബ്‌സെൻ പറഞ്ഞു.
അമേരിക്കയിൽ 2000ത്തോളം സീസ്‌മോഗ്രാഫുകളെ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. 500ഓളം ഭൂമികുലുക്കങ്ങളെ പഠിച്ച ഈ ഉപകരണങ്ങൾ ഭൂമിയുടെ ഉള്ളിലെ നീക്കങ്ങൾ സൂക്ഷ്‌മമായി പഠിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. മുൻപ് വലിയ പർവതങ്ങളുടെ അഗ്രം മാത്രം കാണുന്നതരത്തിൽ വലിയ തോതിൽ ഭൂമിയാകെ വെള്ളം ചുറ്റപ്പെട്ടിരിന്നിരിക്കാം എന്നാണ് ഗവേഷകർ നൽകുന്ന സൂചന.
ഭൂമിക്കടിയില്‍ 700 കിലോ മീറ്റര്‍ ആഴത്തില്‍ ഒരു ഭീമന്‍ ജലസംഭരണി ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഭൗമോപരിതലത്തിലെ സമുദ്രങ്ങളിലെ ജലത്തേക്കാള്‍ മൂന്നിരട്ടി ജലശേഖരം ഇവിടെയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. 'ഡീഹൈഡ്രേഷന്‍ മെല്‍റ്റിങ് അറ്റ് ദി ടോപ്പ് ഓഫ് ദി ലോവര്‍ മാന്റില്‍' എന്ന 2014-ലെ ഒരു ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കണ്ടെത്തലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വെള്ളത്തില്‍ കുതിരുന്ന ഒരു സ്‌പോഞ്ച് പോലെയാണ് റിങ് വുഡൈറ്റ്. ഹൈഡ്രജനെ ആകര്‍ഷിക്കാനും വെള്ളം പിടിച്ചുനിര്‍ത്താനും സാധിക്കുന്ന പ്രത്യേകതയും റിങ് വുഡൈറ്റിന്റെ ക്രിസ്റ്റല്‍ ഘടനയ്ക്കുണ്ട്.' ഗവേഷക സംഘത്തിലെ പ്രധാന അംഗമായ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു.
ഭൂമിയിലെ ജലചക്രത്തിന്റെ തെളിവുകളാണ് നമ്മളിവിടെ കാണുന്നത്. ഭൂമിയുടെ ജലസംഭരണ ശേഷിയെ വിശദീകരിക്കാന്‍ ഇത് സഹായകമാവും. ദശാബ്ദങ്ങളായി ഈ അദൃശ്യ ജലസ്രോതസിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രജ്ഞരെന്നും ജേക്കബ്‌സെന്‍ പറഞ്ഞു.
ഭൂമിയുടെ മാന്റിലിന് കീഴിലായി 410 മുതല്‍ 660 കിലോമീറ്റര്‍ ആഴത്തിലുള്ള ധാതുക്കള്‍ക്ക് വന്‍തോതില്‍ ജലസംഭരണ ശേഷിയുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഹൈഡ്രജന്റെ സാന്നിധ്യമുള്ളതിന്റെ സൂചന കൂടിയാണ്. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍.
വാസയോഗ്യമായ ഭൂമിയുടെ ഉപരിതലത്തിലെ വലിയ അളവിലുള്ള ദ്രവജലത്തെ കുറിച്ച് വിശദീകരിക്കാൻ സഹായിച്ചേക്കാവുന്ന ഈ കണ്ടെത്തല്‍ ഭൂമിയിലെ ജലചക്രത്തിന്‍റെ മറഞ്ഞിരിക്കുന്ന വസ്തുതകള്‍ കൂടി കണ്ടെത്താന്‍ സഹായിക്കും.
ഭൂകമ്പമാപിനികള്‍ ഭൂമിയുടെ ഉപരിതലത്തിനടിയില്‍ ഷോക്ക് തരംഗങ്ങള്‍ ഏറ്റെടുക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഉള്‍ക്കാമ്പിലെ രഹസ്യങ്ങളിലേക്ക് ശാസ്ത്ര സമൂഹം കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയത്. ഏറ്റവും ഉള്‍ക്കാമ്പിലുള്ള റിംഗ് വുഡൈറ്റ് എന്നറിയപ്പെടുന്ന പാറയിലാണ് ജല സാന്നിധ്യം കണ്ടെത്തിയത്.
എന്നാല്‍ ഈ പാറയ്ക്കുള്ളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഉള്ളതെങ്കിലും ഉപരിതലത്തിലെ സുദ്രത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ജലം ഭൂമിയുടെ ഉപരിതലത്തിന് അടിയില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
ഒപ്പം മറ്റൊരു കണ്ടെത്തല്‍ കൂടി ശാസ്ത്രലോകത്ത് നിന്നും പുറത്ത് വരുന്നു. ഒരു അണ്ടര്‍വാട്ടര്‍ റോബോര്‍ട്ടിന്‍റെ സഹായത്തോടെ അഗ്നിപര്‍വ്വത പുറംതോടില്‍ നടത്തിയ പഠനങ്ങള്‍ പുതിയൊരു ആവാസവ്യവസ്ഥ കണ്ടെത്തുന്നതിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha