19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...
സൂര്യനില്‍ ഭീമാകാരനായ സണ്‍സ്‌പോട്ട് ഒന്നിന് പുറകേ ഒന്നായി കൊറോണല്‍ മാസ് ഇജക്ഷനുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എല്ലാം ഭൂമിയിലേക്കുള്ള പാതയിലാണ്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ സൗരക്കൊടുങ്കാറ്റാണ് ഭൂമിയിൽ വരൻ പോകുന്നത്. ടാസ്മാനിയ മുതല്‍ ബ്രിട്ടന്‍വരെയുള്ള ആകാശത്താകും ഇതിന്‍റെ പ്രതിഫലനങ്ങളുണ്ടാകുക. സാറ്റലൈറ്റ്– വൈദ്യുതി ബന്ധം മണിക്കൂറുകളോളം തടസപ്പെടാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ വൈകുന്നേരം നാല് മണിക്കാണ് സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍റെ കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. 19 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ സൗരക്കൊടുങ്കാറ്റ് വീശുന്നതെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. 2003 ഓക്ടോബറില്‍ വീശിയ സൗരക്കൊടുങ്കാറ്റില്‍ സ്വീഡനില്‍ വൈദ്യുതി നിലയ്ക്കുകയും ദക്ഷിണാഫ്രിക്കയിലെ പവര്‍ ഗ്രിഡുകള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
സമാന സംഭവങ്ങള്‍ തീവ്രതയേറിയ രീതിയില്‍ ഇത്തവണയും അനുഭവപ്പെട്ടേക്കാം. വൈദ്യുതി നിലച്ചാല്‍ വെളിച്ചം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ കരുതിയിരിക്കണമെന്നും ബാറ്ററികളും ഫ്ലാഷ്ലൈറ്റുകളും , റേഡിയോയും കൈവശം വയ്ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഹാലൊവീന്‍ സ്റ്റോം എന്നായിരുന്നു അന്നത്തെ സൗരക്കൊടുങ്കാറ്റിനെ ശാസ്ത്രലോകം വിളിച്ചത്. ഭൂമിയുടെ കാന്തികമേഖലയില്‍ സാരമായ മാറ്റങ്ങളുണ്ടായേക്കാമെന്നതിനാല്‍ വിമാനക്കമ്പനികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ആകാശ ചിത്രങ്ങള്‍ വടക്കന്‍ യൂറോപ്പില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. സെക്കന്‍റില്‍ ശരാശരി 800 കിലോമീറ്റര്‍ വേഗതയിലാണ് സൗരക്കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ഭൂമിയെക്കാള്‍ 17 മടങ്ങ് വിസ്തൃതമായ ഭീമന്‍ സൂര്യകളങ്കത്തില്‍ നിന്നാണ് സൗരക്കൊടുങ്കാറ്റ് ഉത്ഭവിക്കുന്നത്.
ഉത്തര– ദക്ഷിണ അംക്ഷാംശങ്ങളിലാകും പ്രതിഭാസം കൂടുതലായി അനുഭവപ്പെടുകയെന്ന് റീഡിങ് സര്‍വകലാശാലയിലെ ഭൗതിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ മാത്യു ഓവന്‍സ് വെളിപ്പെടുത്തി. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ സൗരക്കൊടുങ്കാറ്റിനെ കാണാനാകുമെന്നും എന്നാല്‍ സൂര്യഗ്രഹണം കാണാനുപയോഗിക്കുന്ന കണ്ണടകള്‍ ഉള്ളവര്‍ അത് ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വടക്കന്‍ കലിഫോര്‍ണിയയിലും അലബാമയിലും നേരിട്ട് ആകാശത്തേക്ക് നോക്കിയപ്പോള്‍ സൗരക്കൊടുങ്കാറ്റ് ദൃശ്യമായില്ലെന്നും എന്നാല്‍ ഫോണിലെ കാമറയില്‍ പതിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എആര്‍3664 എന്ന സണ്‍സ്‌പോട്ടില്‍ നിന്നാണ് വിസ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ മേഖല വലിയ പ്രകമ്പനങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. ഈ മേഖല കടുത്ത ചൂടിനാല്‍ കത്തി ജ്വലിക്കുകയാണ്. സൂര്യന്‍ പതിവിനേക്കാളും കൂടുതല്‍ ശക്തമായിട്ടാണ് ഇപ്പോള്‍ സൗര ജ്വാലകളെ പുറന്തള്ളുന്നത്. സൂര്യനില്‍ നിന്ന് കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹെലിയോസ്‌പെറിക് ഒബ്‌സര്‍വേറ്ററി പുറത്തുവിട്ടിട്ടുണ്ട്. ഇതിലാണ് മൂന്നോളം വിസ്‌ഫോടനങ്ങള്‍ പ്രൈമില്‍ നടന്നതായി സ്ഥിരീകരിച്ചത്.
സണ്‍സ്‌പോട്ടിന്റെ വലിപ്പം കാരണമാണ് ഇവയുടെ തീവ്രത വര്‍ധിച്ചത്. ഭൂമിയുടെ ഭൗമകാന്തിക സംവിധാനത്തിന് ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ തീജ്വാലകള്‍ പതിച്ചത് ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ്. ഇവയ്ക്ക് സൗരജ്വാലകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് വലിയ അപകടങ്ങള്‍ ജീവജാലങ്ങള്‍ക്ക് സംഭവിക്കാതിരിക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് പറയുന്നത് വലിയൊരു അളവില്‍ സൂര്യനിലെ കൊറോണയില്‍ നിന്നുള്ള പ്ലാസ്മയും കാന്തിക മണ്ഡലവും പുറന്തള്ളപ്പെടുന്നതാണ്. കൊറോണ എന്ന് സൂര്യന്റെ ഏറ്റവും പുറംഭാഗത്തെ അന്തരീക്ഷത്തിന് പറയുന്ന പേരാണ്. ഇതേ തുടര്‍ന്നാണ് സൗര ജ്വാലകള്‍ രൂപപ്പെടുന്നത്.
സൂര്യനിലെ റേഡിയേഷനുകള്‍ എന്നിവയെല്ലാം ഒരേസമയം ഇവയെ തുടര്‍ന്ന് ഭൂമിയിലേക്ക് അതിവേഗം സഞ്ചരിക്കും. ഇവ ബഹിരാകാശത്ത് കൂടി കടന്നുവരുന്നതിനാല്‍ ഗ്രഹങ്ങളെ കാര്യമായി ബാധിക്കും. അതില്‍ ഭൂമിയും വരും. ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിച്ചത്. ഇത് പക്ഷേ തുടക്കം മാത്രമായിരിക്കും. അതിന്റെ ഭീകരാവസ്ഥ നിലനില്‍ക്കും. മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി പിന്നാലെ കടന്നുവരും. ഇന്നും നാളെയുമായിട്ടായിരിക്കും ഇവ ഭൂമിയിലേക്ക് എത്തുക.
അതുകൊണ്ട് നമുക്ക് ആശ്വസിക്കാനുള്ള കാര്യമൊന്നും സംഭവിക്കില്ല. നമ്മുടെ ഇന്റര്‍നെറ്റും മറ്റ് ട്രാഫിക് സര്‍വീസുകളും ഉപഗ്രഹ സേവനങ്ങളുമെല്ലാം തടസ്സപ്പെടാനുള്ള സാധ്യത ശക്തമാണ്. നാസ ഇത്തരം വിസ്‌ഫോടനങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്.
നാവിഗേഷന്‍ സംവിധാനങ്ങളെയും പവര്‍ ഗ്രിഡുകളെയും വരെ ഇവ നിശ്ചലമാകും. രണ്ട് ലക്ഷത്തിലേറെ നീണ്ട സണ്‍സ്‌പോട്ടിലാണ് ഈ വിസ്‌ഫോടനം ഉണ്ടായത്. അതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ ഭൂമി ഇവയെ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha