ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...
ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു. നാസ ഇപ്പോഴേ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ്. ആയിരം അടി വ്യാപ്തിയുള്ള ഛിന്നഗ്രഹമാണ് വരാനുള്ളത്. ഈജിപ്ഷ്യന്‍ ദേവനായ കലാപത്തിന്റെയും സര്‍വനാശത്തിന്റെയും ദേവനാണ് അപോപിസ്. ഈ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ഭൂമിയുടെ വെറും 48300 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് എത്തുക. ഭൂമിക്ക് ഏറ്റവും ഭയക്കേണ്ട ചിന്നഗ്രഹമാണിതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇതിനെ നേരിടുകയല്ലാതെ ഭൂമിക്ക് മുന്നില്‍ മറ്റ് വഴികളില്ല. അതുകൊണ്ട് ഇപ്പോഴേ പ്രതിരോധ മാര്‍ഗങ്ങള്‍ നാസ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോപ്പിസ് ഭൂമിയെ ഇടിച്ചാല്‍ അത് വലിയ നാശനഷ്ടങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹത്തിന്റെ സര്‍വനാശത്തിനും ഇത് കാരണമാകും. നാസയുടെ ഒസിരിസ് എപെക്‌സ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇവ നിയര്‍ എര്‍ത്ത് ഒബജ്ക്ട് ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത പരിശോധിക്കുന്നുണ്ട്.
ഇത്തരം ഛിന്നഗ്രഹങ്ങളെ ഓരോ നൂറ്റാണ്ടിലും ഭൂമി നേരിടേണ്ടി വരും. അതുകൊണ്ട് അപൂര്‍മായ സംഭവമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിന്റെ ഡാറ്റ ശേഖരിച്ചാല്‍ സൗരയഥൂത്തെ കുറിച്ചുള്ള കൃത്യമായ ധാരണ ശാസ്ത്രജ്ഞര്‍ക്ക് കൂടുതലായി ലഭിക്കും. ഇത് അപകടകാരികളായ ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നുള്ള വിവരങ്ങളും നമുക്ക് നല്‍കിയേക്കും. 2029 ഏപ്രില്‍ പതിമൂന്നിന് അപ്പോപ്പിസ് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഇവയെ കണ്ണുകൊണ്ട് ഇവയെ കാണാനാവും. നേരത്തെ തന്നെ ഒസിരിസ് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ നാസയ്‌ക്കൊപ്പം ചെറുകിട ഉപഗ്രഹങ്ങളും വിവിധ രാജ്യങ്ങളുടേതായി ഉണ്ടാവും.
ഭൂമിക്ക് ഏറ്റവും ഭീഷണിയാവുന്ന പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്‌ട്രോയിഡ്‌സ് എന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ വരുന്നതാണ് ഇവ. 460ലേറെ വീതി വരുന്നതാണിവ. ഭൂമിയുടെ ഇരുപത് ചന്ദ്രന്റെ അകലത്തിലാണ് ഇവ എത്തുക.
ഇത് ബഹിരാകാശത്തെ കണക്കുകള്‍ പ്രകാരം വളരെ അടുത്താണ്. ഇവ നീളവും വീതിയും കണക്കിലെടുക്കുമ്പോള്‍ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ വരെ സാധിക്കും. യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഇംപാക്ട് റിസ്‌ക് ലിസ്റ്റിലും ഇവ ഇടംപിടിച്ചിട്ടുണ്ട്.
അതുപോലെ നാസയുടെ സെന്‍ട്രി റിസ്‌ക് ടേബിളിലും ഇവയുടെ പേരുണ്ട്. 17 വര്‍ഷത്തോളമായി ഇവയെ അതില്‍ ഉള്‍പ്പെടുത്തിയിട്ട്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനേക്കാള്‍ വലിപ്പമേറിയാണ് ആ പാറക്കഷ്ണം.
നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ്. അടുത്ത നൂറ് വര്‍ഷത്തേക്കെങ്കിലും അത് സാധ്യമാല്ലെന്നാണ് നാസയുടെ വിശദീകരണം. 2029ലാണ് ഇവ ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുക.
https://www.facebook.com/Malayalivartha