വീണ്ടും ദൗത്യം മുടങ്ങി... ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി....
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി. റോക്കറ്റ് കുതിച്ചുയരാന്‍ മൂന്നുമിനിറ്റും 50 സെക്കന്‍ഡും മാത്രം ശേഷിക്കെയാണ് ശനിയാഴ്ചത്തെ ദൗത്യം ഉപേക്ഷിച്ചത്.
തകരാര്‍ പരിഹരിക്കാന്‍ മതിയായ സമയമില്ലെന്നും വിക്ഷേപണം മാറ്റിവെക്കുകയാണെന്നും നാസ അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശകേന്ദ്രത്തില്‍നിന്നായിരുന്നു സുനിതയെയും വില്‍മോറിനെയും വഹിച്ചുകൊണ്ട് സ്റ്റാര്‍ലൈനര്‍ പേടകം കുതിച്ചുയരേണ്ടിയിരുന്നത്. നാസയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യദൗത്യമാണിത്.
യുണൈറ്റഡ് ലോഞ്ച് അലയന്‍സ് (യു.എല്‍.എ.) നിര്‍മിച്ച അറ്റ്!ലസ് 5 റോക്കറ്റാണ് വിക്ഷേപണവാഹനം. നേരത്തേയും സാങ്കേതികത്തകരാറുകളെത്തുടര്‍ന്ന് ഒട്ടേറെത്തവണ ദൗത്യം മാറ്റിവെച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha