കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി:- പെരുമ്പാമ്പിനെ പിടിക്കുടി വയറ് മുറിച്ച് മൃതദേഹം പുറത്തെടുത്തു...
കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. 45 വയസ്സുള്ള സ്ത്രീയെ അഞ്ച് മീറ്റർ വലിപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വീഴുങ്ങിയത്. ഇന്തോനേഷ്യയിൽ ദക്ഷിണ സുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ ഫരീദയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കാണതായത്. തുടർന്ന് തെരച്ചില്‍ നടക്കുന്നതിനിടെയാണ് വലിയ വയറുമായി ഒരു പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടിക്കുടി വയറ് മുറിച്ച് പരിശോധിച്ചതോടെയാണ് ഫരീദയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വീടിനടുത്തുള്ള പ്രാദേശിക ചന്തയിൽ ഭക്ഷണ പദാർത്ഥങ്ങൾ വിറ്റുവരികയായിരുന്നു നാല് കുട്ടികളുടെ അമ്മ കൂടിയായ ഫരീദ. ഒരു കുറ്റിക്കാടിനടുത്തു കൂടി നടന്നു പോവുകയായിരുന്ന അവരുടെ കാലിലായിരുന്നു പാമ്പ് ആദ്യം പിടിച്ചത്. പിന്നീട് അവരെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം വിഴുങ്ങുകയായിരുന്നു.
നേരം ഏറെ വൈകിയിട്ടും ഭാര്യ വീട്ടിൽ തിരികെ എത്താത്തത് ഫരീദയുടെ ഭർത്താവ് നോനിയിൽ ഏറെ ആശങ്കയുണ്ടാക്കി. അയാൾ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തിരച്ചിലിനിറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് അവർ ഒരു മരച്ചുവട്ടിൽ 20 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. അതിന്റെ വയറ് തടിച്ചു വീർത്തിരിക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ നോനിയും കൂട്ടരും, പാമ്പിന്റെ കട്ടിയുള്ള ചർമ്മം കൊത്തിക്കീറുകയായിരുന്നു.
ദഹിച്ചു തുടങ്ങുകയായിരുന്ന ഫരീദയുടെ ദേഹം അവർക്ക് കിട്ടി. അത് പുറത്തെടുത്ത മതപരമായ സംസ്‌കാര ചടങ്ങുകൾക്കായി കൊണ്ടു പോവുകയും ചെയ്തു. വന്യമൃഗങ്ങൾ നാടുകളിൽ സ്വൈര്യ വിഹാരം നടത്തുന്നതു പോലെ ഇന്തോനേഷ്യയിൽ ഇപ്പോൾ വൻ പെരുമ്പാമ്പുകളാണ് നാട്ടിലിറങ്ങുന്നത്. വനങ്ങളിലേക്ക് നീണ്ടിറങ്ങുന്ന നഗരവത്കരണം തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇന്തോനേഷ്യയിൽ കഴിഞ്ഞ വർഷങ്ങളില്‍ സമാനമായി നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം, തെക്കുകിഴക്കൻ സുലവേസിയിലെ ടിനാംഗേയ ജില്ലയിലെ കർഷകരിൽ ഒരാളെ പെരുമ്പാമ്പ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. 2018-ൽ തെക്കുകിഴക്കൻ സുലവേസിയിലെ മുന പട്ടണത്തിൽ 54 കാരിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha