ഭീഷണിയായി 2011 എംഡബ്ല്യു 1 എന്ന ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് എത്തുന്നു....
ഭൂമിയെ തേടി ഒരു അപകടം വരികയാണ്. ഭൂമിക്ക് ഭീഷണിയായി നിരവധി അപകടങ്ങള്‍ ബഹിരാകാശത്തുണ്ട്. നാസ ഇടയ്ക്കിടെ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പ് തരാറുണ്ട്. അത്തരമൊരു അപകടം ഭൂമിയെ തേടി വീണ്ടുമെത്തുകയാണ്. അപകടകാരിയായ ഛിന്നഗ്രഹമാണ് ഭൂമിയെ തേടി ഇന്നെത്തുന്നത്. 2011 എംഡബ്ല്യു 1 എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഭൂമിക്ക് അപകടകരമായ നിലയില്‍ ഇവ അടുത്തെത്തുമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു. ഈ ഛിന്നഗ്രഹം അപ്പോളോ ക്ലാസ് ഛിന്നഗ്രഹമാണ്. 380 അടിയാണ് ഇവയുടെ വലിപ്പമെന്ന് നാസ പറയുന്നു. ഭൂമിക്ക് 2.4 മില്യണ്‍ മൈല്‍ വ്യത്യാസത്തില്‍ ഇവ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ജൂലായ് 25നാണ് ഇവ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കൂടി കടന്നുപോകുമെന്ന് നാസ വിലയിരുത്തുന്നത്.
ഒരു വിമാനത്തിന്റെ വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ടാവുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. അതേസമയം 2024 എന്‍വി 1 എന്ന ഛിന്നഗ്രഹവും ഇന്ന് ഭൂമിയെ കടന്നുപോകും. മണിക്കൂറില്‍ 29000 കിലോമീറ്റര്‍ വേഗത്തിലാണ് എംവി 1ന്റെ സഞ്ചാരം. ഈ ഛിന്നഗ്രഹം വലിപ്പത്തില്‍ ഭീമാകാരനാണ്. ഇതിന്റെ ഭ്രമണപഥമാണ് ഭൂമിയുടെ ഭ്രമണപഥത്തിനോട് ചേര്‍ന്ന് എത്തുക.
എന്നാല്‍ ഭൂമിയെ തകര്‍ക്കുന്ന തരത്തിലുള്ള ദൂരത്തിലേക്ക് ഇവ എത്തില്ലെന്ന് നാസ ഉറപ്പിച്ച് പറയുന്നു. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി ഈ ഛിന്നഗ്രഹത്തെ വിടാതെ നിരീക്ഷിക്കുന്നുണ്ട്. അതിലൂടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് നാസ ഇതിനെ കാണുന്നത്.
2011 എംഡബ്ല്യു1നെ നാസ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ ശേഷിയുള്ള പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്‌ട്രോയിഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഇവ അപകടകാരിയാണെന്ന് പറയുന്നത് ഭൂമിക്ക് വളരെ അടുത്ത് കൂടി കടന്നുപോകുന്നത് കൊണ്ടാണ്. ഛിന്നഗ്രഹങ്ങള്‍ക്ക് ഗുരുത്വാകര്‍ഷഫലത്താല്‍ ദിശമാറാന്‍ സാധിക്കും. ഇങ്ങനെ സംഭവിച്ചാലാണ് ഭൂമിക്ക് കൂടുതല്‍ ഇവ അപകടമുയര്‍ത്തുക.
ഇവയുടെ സഞ്ചാരപദം മാറിയാല്‍ നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കും. അത് ജീവജാലങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള അപകടമായി മാറും. ഭൂമിയെ പല കഷ്ണങ്ങളായി മാറ്റുന്നതിനും ഈ അപകടം വഴിയൊരുക്കും. നിലവില്‍ നിയര്‍ എര്‍ത്ത് ഒബജക്ടുകളായി 35000 ഛിന്നഗ്രഹങ്ങളെ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകുന്ന ബഹിരാകാശ വസ്‌തുക്കളെ നാസ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഭൂമിയിലെ ജീവന് വലിയ അപകടം ഇവയുടെ കൂട്ടയിടി കൊണ്ട് സംഭവിക്കും എന്നതിനാലാണിത്. ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം ആലോചിക്കുകയാണ്. സാധാരണഗതിയില്‍ ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (7.4 ലക്ഷം കിലോമീറ്റര്‍) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ.
https://www.facebook.com/Malayalivartha