കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കും...
ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് സുഹൈൽ നക്ഷത്രത്തെ കാണുന്നത്. സുഹൈൽ എത്തി 40 ദിവസങ്ങൾക്കുശേഷം രാജ്യത്ത് ശൈത്യകാലമാരംഭിക്കും. രാജ്യത്തെ കൊടുംചൂടിന് അന്ത്യം കുറിക്കാന്‍ സുഹൈല്‍ നക്ഷത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉദിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. സുഹൈല്‍ നക്ഷത്രത്തിന്റെ വരവോടെ യുഎഇയിലെ കൊടുംവേനല്‍ അതിന്റെ അവസാനത്തോട് അടുക്കും. ഇതോടെ രാജ്യം കൂടുതല്‍ മിതശീതോഷ്ണ ദിനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. എന്നാല്‍ ഈ ദിവസങ്ങളില്‍ താപനില പെട്ടെന്ന് കുറയുകയില്ല.
അറബ് സമൂഹം പരമ്പരാഗതമായി കാലാവസ്ഥാ മാറ്റത്തിന്റെ ചിഹ്നമായാണ് സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് രാത്രികാല താപനില ക്രമേണ കുറയാന്‍ തുടങ്ങുമെന്ന് സൂചിപ്പിക്കുന്നു. ഇത് കാലാവസ്ഥയിലെ മാറ്റത്തിന്റെ ആദ്യ സൂചനകളെ സൂചിപ്പിക്കുന്നു. പിന്നീട് പകല്‍ സമയങ്ങളിലെ ചൂടിനും കുറവുണ്ടായി തുടങ്ങും.
സുഹൈല്‍ ആഗസ്റ്റ് 24 മുതല്‍ പുലര്‍ച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടു. ഇത് ഒരു സുപ്രധാന കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കം കുറിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സുഹൈലിന്റെ വരവിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ഏകദേശം 40 ദിവസത്തെ 'സുഫ്രിയ' എന്നറിയപ്പെടുന്ന പരിവര്‍ത്തന കാലാവസ്ഥ അനുഭവപ്പെടും.
ഇത് തീവ്രമായ വേനല്‍ക്കാലവും തണുത്ത താപനിലയും തമ്മിലുള്ള വിടവ് നികത്തുന്നതിന്റെ പ്രതിഫലനമാണ്. ഒക്ടോബര്‍ പകുതി മുതല്‍ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. അതേസമയം സുഹൈലിന്റെ ഉദയത്തിന് 100 ദിവസങ്ങള്‍ക്ക് ശേഷം ശൈത്യകാലം ആരംഭിക്കും. സുഹൈലിന്റെ ആരംഭം ഇന്ത്യന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങലിന്റെ സൂചനയാണ്. ഇന്ത്യന്‍ മണ്‍സൂണ്‍ ഇക്കാലയളവില്‍ ദുര്‍ബലമാവുകയും തെക്കോട്ട് നീങ്ങുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി യു എ ഇയില്‍ പലയിടത്തും ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നു. കൊടുംചൂടില്‍ വലഞ്ഞിരുന്ന എമിറേറ്റ് നിവാസികള്‍ക്ക്
ഇത് ആശ്വാസമായിരുന്നു. യുഎഇയില്‍ ഉടനീളം കഴിഞ്ഞ ആഴ്ച താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞിരുന്നു. ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിസെഡ്) യുഎഇയില്‍ എത്തിയതായിരുന്നു ഇതിന് കാരണം. സുഹൈൽ എത്തിയശേഷം ഘട്ടംഘട്ടമായാണ് ചൂടുകുറയുകയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തെ പകൽസമയത്തിന്റെ ദൈർഘ്യത്തിലും മാറ്റമുണ്ടാകും. സുഹൈലിന്റെ ആരംഭം ഇന്ത്യയിൽ മൺസൂണിന്റെ പിൻവാങ്ങലിന്റെ സൂചനകൂടിയാണ്.
ആഗസ്റ്റ് 24 മുതൽ പുലർച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന നക്ഷത്രമാണ് സുഹൈൽ. സുഹൈൽ നക്ഷത്രം എത്തിയാൽ രാജ്യത്തെ പകല്‍സമയത്തിന്റെ ദൈര്‍ഘ്യത്തിലും മാറ്റമുണ്ടാകും. പകൽ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. സിറിയസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുളള രണ്ടാമത്തെ നക്ഷത്രമാണ് ഇത്.
https://www.facebook.com/Malayalivartha