ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്ഞർ
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തിയെന്നു ശാസ്ത്രജ്‌ഞർ. വാഷിങ്‌ടൺ സർവകലാശാലയിലെ പ്രഫസർ പീറ്റർ നോബിൾ, കാലിഫോർണിയയിലെ സിറ്റി ഓഫ ഹോപ്പ് നാഷണൽ മെഡിക്കൽ സെന്ററിലെ അലക്സ് പൊജിറ്റ്കോവ് എന്നിവരാണു പുതിയ കണ്ടെത്തലിനു പിന്നിൽ. ഇതോടെ ക്ലിനിക്കൽ മരണത്തിനു പുതിയ നിർവചനം വേണ്ടിവന്നേക്കും. നിലവിലുള്ള മാനദണ്ഡ പ്രകാരം മരണമായി കണക്കാക്കുന്ന അവസ്‌ഥയിൽ കോശങ്ങൾ തുടർന്നും പ്രവർത്തിക്കുന്നെന്നാണു കണ്ടെത്തൽ.
ജീവിതകാലത്ത് ഇല്ലാതിരുന്ന കഴിവുകൾ ഈ ഘട്ടത്തിൽ ചില കോശങ്ങൾ ലഭിക്കുമത്രേ. മനുഷ്യരുടേത് ഉൾപ്പെടെയുള്ള മൃതദേഹ കോശങ്ങളിലായിരുന്നു പരീക്ഷണം. തുടർ പരീക്ഷങ്ങൾ 'നിയമപരമായ മരണത്തെ പുനർനിർവചിക്കുന്നതിൽ' കലാശിക്കുമെന്നു വാഷിങ്ടൺ സർവകലാശാലയിലെ പ്രഫസർ പീറ്റർ നോബിൾ വ്യക്തമാക്കി.
ജീവിതവും മരണവും പരമ്പരാഗതമായി വിപരീതമായാണ് വീക്ഷിക്കപ്പെടുന്നത്.എന്നാൽ മരിച്ച ജീവിയുടെ കോശങ്ങളിൽ നിന്ന്
പുതിയ മൾട്ടിസെല്ലുലാർ ജീവരൂപങ്ങളുടെ ആവിർഭാവം ജീവിതത്തിന്റെയും മരണത്തിന്റെയും പരമ്പരാഗത അതിരുകൾക്കപ്പുറത്തുള്ള ഒരു “മൂന്നാം അവസ്‌ഥയെ പരിചയപ്പെടുത്തുന്നു. ചില കോശങ്ങൾക്ക് പോഷകങ്ങൾ, ഓക്സിജൻ, ബയോഇലക്ട്രിസിറ്റി എന്നിവ നൽകുമ്പോൾ മരണശേഷം പുതിയ പ്രവർത്തനങ്ങളുള്ള മൾട്ടിസെല്ലുലാർ ജീവികളായി രൂപാന്തരപ്പെടാനുള്ള കഴിവുണ്ട്.' എന്ന് - പ്രഫ. നോബിൾ കുറിച്ചു.
ഒരു ജീവി മരിച്ചതിനുശേഷം പുതിയ രൂപങ്ങളിൽ നിലനിൽക്കാനുള്ള കോശങ്ങളുടെ കഴിവാണു ഗവേഷകർ ശ്രദ്ധിച്ചത്. ഇത്തരം കോശങ്ങൾക്ക് സ്വയം നിലനിൽക്കാൻ മാത്രമല്ല, സ്വയം നന്നാക്കാനും അടുത്തുള്ള പരുക്കേറ്റ നാഡീകോശങ്ങൾ നന്നാക്കാനും കഴിയും. ജീവിതത്തിൽ നിലവിലില്ലാത്ത പുതിയ കോശ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ് ഇത്. പ്രായം, ആരോഗ്യം, ലിംഗ ഭേദം, ജീവി വർഗം തുടങ്ങിയ ഘടകങ്ങളും മൂന്നാം അവസ്ഥയെ സ്വാധീനിക്കും. മൃഗ കോശങ്ങളുടെ മൂന്നാം അവസ്‌ഥയെക്കുറിച്ചു കാര്യമായ ഗവേഷണം വേണ്ടിവരുമെന്നും പ്രഫ. പീറ്റർ നോബിൾ വ്യക്ത്‌തമാക്കി.
വർഷങ്ങളായി, ജീവിതവും മരണവും വിപരീത ശക്തികളായി കാണുന്നു. എന്നിരുന്നാലും, സമീപകാല കണ്ടെത്തലുകൾ ഈ അതിരുകൾക്കപ്പുറത്തുള്ള ഒരു "മൂന്നാം അവസ്ഥ" വെളിപ്പെടുത്തുന്നു. ഈ കണ്ടെത്തലുകൾ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ദീർഘകാല ധാരണകളെ വെല്ലുവിളിക്കുകയും സെല്ലുലാർ പെരുമാറ്റത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.
സാധാരണഗതിയിൽ, ഒരു ജീവിയുടെ പ്രവർത്തനങ്ങളുടെ മാറ്റാനാവാത്ത വിരാമമായിട്ടാണ് മരണം മനസ്സിലാക്കുന്നത്. എന്നിട്ടും, അവയവദാനത്തിൽ ഉപയോഗിക്കുന്നതു പോലെ ചില കോശങ്ങൾ മരണാനന്തരം പ്രവർത്തിക്കുന്നത് തുടരുന്നു. ഇത് കൗതുകകരമായ ചോദ്യങ്ങൾ ഉയർത്തുന്നു: ചില കോശങ്ങൾ മരണശേഷം എങ്ങനെ നിലനിൽക്കും, ഏതൊക്കെ സംവിധാനങ്ങളാണ് ഇത് പ്രാപ്തമാക്കുന്നത്? ഈ അന്വേഷണത്തിലാണ് ഗവേഷകർ പല കണ്ടെത്തലും നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha