ആഗോളസുന്ദരിയുടെ കിരീടം പോയി; ശ്രീശാന്ത് കളിച്ചിട്ടും ഏശിയില്ല
മിസ് ഏഷ്യ പെസഫിക് വേള്‍ഡ് സൃഷ്‌ടി റാണ തനിക്ക് പിണഞ്ഞ അമളിയോര്‍ത്ത് മുംബൈ വിമാനത്താവളത്തിലിരുന്ന് ദൈവങ്ങളെ വിളിക്കുന്നു.
പോയാല്‍ പോനപോച്ച് എന്ന് പറഞ്ഞ് വെറുതെ കളയാനുള്ള ഒരു കാര്യമല്ല സംഭവിച്ചിരിക്കുന്നത്. സൗത്ത് കൊറിയയില്‍ നിന്നും തനിക്ക് സമ്മാനമായി കിട്ടിയ കിരീടമാണ് മുംബൈയിലെ മഹാപാപികള്‍ പിടിച്ചുവച്ചത്. നക്കാപിച്ചാ കൊടുത്ത് കലപില ഒഴിവാക്കാന്‍ സൃഷ്‌ടി ശ്രമിച്ചെങ്കിലും വിമാനത്താവളത്തിലെ കിടിലങ്ങള്‍ വിടുന്ന മട്ടില്ല. മുംബൈയില്‍ പിടിയിലായപ്പോള്‍ ശ്രീശാന്ത് നടത്തിയ ചില കലാപരിപാടികള്‍ പയറ്റി നോക്കിയിട്ടും ഫലമുണ്ടായില്ല. തന്റെ കൈയ്യില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയുണ്ടെന്നും കിരീടം മര്യാദയ്‌ക്ക് തിരികെ നല്‍കുന്നതാണ് നല്ലതെന്നും പറഞ്ഞു നോക്കിയിട്ട് ഫലമുണ്ടായില്ലെന്ന് ചുരുക്കം.
കിരീടത്തിലുളള വിലപിടിപ്പുള്ള രത്‌നങ്ങള്‍ക്ക് ഇന്ത്യയില്‍ നിലവിലുള്ള നികുതിയടക്കണമെന്നാണ് വിമാനത്താവളത്തിലെ കിടിലങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത്രയും തുക നികുതിയടക്കണമെങ്കില്‍ കുടുംബം എഴുതി വില്‍ക്കേണ്ടി വരുമെന്ന് പറഞ്ഞു നോക്കിയിട്ടും കിടിലങ്ങള്‍ കുലുങ്ങിയില്ല. ഒടുവില്‍ ചിരിയും നോട്ടവും പ്രയോഗിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. മുംബൈയിലെ ഉദ്യോഗസ്ഥന്‍മാര്‍ നപുംസകങ്ങളാണെന്നാണ് സൃഷ്‌ടിയുടെ കണ്ടെത്തല്‍.
ആഗോള സുന്ദരിയുടെ ജാഡയിലാണ് സൃഷ്‌ടി മുംബൈ വിമാനത്താവളത്തിറങ്ങിയത്. കൈയ്യില്‍ എന്തുണ്ടെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഒരു കിരീടം എന്നു നിസ്സാരമായി പറഞ്ഞു. കിരീടം കണ്ട ഉദ്യോഗസ്ഥന്മാരുടെ കണ്ണു തള്ളി. വിലയിട്ടാല്‍ ഒന്നരകോടി വരും. നികുതിയിളവ് ലഭിക്കണമെങ്കില്‍ കേന്ദ്ര കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസിന്റെ സര്‍ട്ടിഫിക്കറ്റ് വേണം.
കയ്‌ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണത്രേ സൃഷ്‌ടി റാണ.
https://www.facebook.com/Malayalivartha