ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുത്ത് ആത്മഹത്യ
ആത്മഹത്യ, പ്രത്യേകിച്ച് പണച്ചെലവില്ലാത്ത കാര്യമാണത്. അതിനുള്ള വഴികള്‍ ധാരാളവുമാണ്. എന്നാല്‍ ചില ആളുകളുണ്ട് വളരെ വ്യത്യസ്ഥമായ രീതിയില്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍. അത്തരത്തില്‍ വ്യത്യസ്ഥമായ രീതിയിലുള്ള ആത്മഹത്യ കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ നടന്നു. പണം നല്‍കി ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുത്തായിരുന്നു അത്. അറുപത്തി ഒന്നു കാരനായ ഗ്രിഗറി മക്‌ഫെഡ് ആണ് ആത്മഹത്യ ചെയ്‌തത്.
വാടകക്കെടുത്ത ഹെലികോപ്‌റ്റര്‍ 500 അടി മുകളില്‍ എത്തിയപ്പോള്‍ ഗ്രിഗറി വാതില്‍ തുറന്ന് താഴേക്ക് ചാടുകയായിരുന്നു. ഓഫഞ്ച് കൗണ്ടിയിലെ ജലാശയത്തിലേക്കാണ് ഗ്രിഗറി ചാടിയത്. ഉടന്‍തന്നെ ഗാര്‍ഡുമാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഗ്രിഗറിയെ കൂടാതെ പൈലറ്റ് മാത്രമാണ് ഹെലികോപ്‌റ്ററില്‍ ഉണ്ടായിരുന്നത്. ടൂറിസം ആവശ്യത്തിന് ഉപയോഗിക്കുന്ന ഹെലികോപ്‌റ്ററാണ് ഗ്രിഗറി വാടകയ്‌ക്കെടുത്തത്. സാധാരണ സീറ്റിനനുസരിച്ച് ആളുകളെ ഹെലികോപ്‌റ്ററില്‍ കയറ്റുമായിരുന്നു. എന്നാല്‍ മറ്റുയാത്രക്കാരെ കയറാന്‍ സമ്മതിക്കാതെ ചെലവ് പൂര്‍ണമായും ഏറ്റെടുത്ത് ഗ്രിഗറി ഹെലികോപ്‌റ്റര്‍ സ്വന്തമാക്കുകയായിരുന്നു.
ആത്മഹത്യ ഗ്രിഗറി മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തതു തന്നെയാണെന്ന് പോലീസ് അറിയിച്ചു. പതിനഞ്ചു വര്‍ഷമായി മാറാരോഗത്തിന്റെ പിടിയിലായിരുന്നു ഗ്രിഗറി എന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha