കൊതുകിനെ പിടിക്കുന്ന ചെടി
സസ്യങ്ങള്‍ക്കിടയില്‍ മാംസഭോജിയായ ഒരു വളളിച്ചെടിയുണ്ടെന്നറിയാമോ? ഈ പ്രാണി പിടിയന്‍ വളളിച്ചെടിയുടെ പേര് 'പിച്ചര്‍ പ്ലാന്റ് എന്നാണ്'. ഈ ചെടിയുടെ ഇലകളുടെ അറ്റത്ത് സഞ്ചിപോലുളള ഒരു ഭാഗമുണ്ട്. അതിനുളളിലെ മധുര ദ്രാവകം കുടിക്കുവാന്‍ കൊതുകും, ഉറുമ്പും, കുറ്റീച്ചയുമെല്ലാം വന്നെത്തും. ഈ പ്രാണികള്‍ സഞ്ചിക്കുളളിലേയ്‌ക്ക് കടന്നാല്‍ പിന്നെ പുറത്തുപോകല്‍ അസാധ്യമാണ്. വഴുക്കലുളള ഈ ദ്രാവകത്തില്‍ നിന്നും അവ രക്ഷപ്പെടില്ല. ഇരയെ ദഹിപ്പിച്ച് അതിന്റെ പോഷണം വലിച്ചെടുത്താണ് ഈ ചെടി വളരുന്നത്. തേവര എസ്.എച്ച് കോളജിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ ജേക്കബ് വര്‍ഗ്ഗീസ് കൂന്തറ രണ്ടു വര്‍ഷം മുമ്പ് തായ്‌ലന്‍ഡില്‍ നിന്നും ടിഷ്യൂ കള്‍ച്ചര്‍ ചെയ്‌ത പിച്ചര്‍ ചെടിയുടെ തൈ കൊണ്ടുവന്നപ്പോള്‍ വിദ്യാര്‍ഥികള്‍ അതിനെ ഏറ്റെടുത്ത് വളര്‍ത്തുകയാണുണ്ടായത്. പറ്റിപ്പിടിച്ച് വളരാന്‍ സാഹചര്യമൊരുക്കിയാലേ ഇലയുടെ അറ്റത്ത് ഇരപിടിയന്‍ സഞ്ചികള്‍ രൂപപ്പെടുകയുളളൂ. മണ്ണില്‍ വളര്‍ത്തിയാലും സഞ്ചികള്‍ ഉണ്ടാവില്ല. നല്ല വളര്‍ച്ചയെത്തിയ ചെടിയിലെ ഇരപിടിയന്‍ സഞ്ചികള്‍ക്ക് അര അടിയോളം നീളം വരുമത്രേ. ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇതിന്റെ തൈകള്‍ ഇന്ത്യയിലും ലഭ്യമാണ്. രൂക്ഷമായ കൊതുകു ശല്യം ഉളളിടത്ത് ഈ ചെടിയെ ഒന്നു പരീക്ഷിച്ചു നോക്കൂ!
https://www.facebook.com/Malayalivartha