ഏഴ് വമ്പന്‍ അനാക്കോണ്ടകള്‍ മൃഗശാലയിലേക്കെത്തുന്നു
തിരുവനന്തപുരം മൃഗശാലയില്‍ അടുത്തമാസം വനാന്ത ഭംഗി പകര്‍ന്നു കൊണ്ട് ഭീമാകാരന്മാരായ ഏഴ് അനാക്കോണ്ടകള്‍ കടല്‍ കടന്ന് എത്തുന്നു.
ശ്രീലങ്കയില്‍ നിന്ന് നേരിട്ടാണ് ഇവയെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത് . ഇവയ്‌ക്കായി നിരീക്ഷണ കൂടുകളൊക്കെ തയ്യാറായി കഴിഞ്ഞു. പക്ഷെ ജനങ്ങള്‍ക്ക് ഇവയെ കാണണമെങ്കില്‍ ഇനി 6 മാസം കഴിയണം.
മൂന്നുവയസ്സ് പ്രായമുള്ള 7 പേരാണ് എത്തുന്നത് . ആറെണ്ണം പെണ്ണും ഒരെണ്ണം ആണുമാണ് . തടി കൊണ്ടുണ്ടാക്കിയ താപനില ക്രമീകരിക്കാവുന്ന വിധത്തിലുള്ള കൂടുകളാണ് ക്രമീകരിച്ചിരിക്കുന്നത് . കോഴികളും എലികളുമാണ് ഇവയുടെ ഇഷ്‌ട ഭക്ഷണം. രോഗങ്ങളുണ്ടോ എന്നും അവയുടെ ആരോഗ്യസ്ഥിതിയുമെല്ലാം നോക്കിയതിനുശേഷമേ ജനങ്ങളെ കാണാന്‍ അനുവദിക്കൂ.
അനാക്കോണ്ടകളെ ഇവിടെ എത്തിക്കണമെങ്കില്‍ വിദേശ വ്യാപാരത്തിനുള്ള പേപ്പര്‍ ജോലികള്‍ , മിനിസ്‌ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ അംഗീകാരം ഉള്‍പ്പെടെ പത്തു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനുശേഷമേ സാധിക്കൂ. ആ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി മൃഗശാല അധികൃതര്‍ അറിയിച്ചു. ഉടനെ തന്നെ 7 അനാക്കോണ്ടകള്‍ തിരുവനന്തപുരം മ്യൂസിയത്തിലേക്കെത്തും.
https://www.facebook.com/Malayalivartha