ആഫ്രിക്കന്‍ ചാരത്തത്ത മലയാളം പറയുന്നു
പഴയങ്ങാടി സ്വദേശി ഷാനവാസ് ഷാര്‍ജ പക്ഷി മാര്‍ക്കറ്റില്‍ നിന്നും മൂന്നുവര്‍ഷം മുന്‍പ് വാങ്ങിയ ആഫ്രിക്കന്‍ ചാരത്തത്ത മനോഹരമായി മലയാളം പഠിച്ചിരിക്കുന്നു. മനുഷ്യനെക്കാള്‍ ഭവ്യതയോടും സ്‌നേഹത്തോടും ആരെ കാണുമ്പോഴും സുലൈമാനി കുടിക്കാന്‍ ക്ഷണിക്കും. ആളുകളെ കാണുമ്പോള്‍ അസലാമു അലൈക്കും എന്ന ഉപചാരവാക്ക് മറക്കാതെ പറയാന്‍ ഈ പക്ഷിക്കറിയാം. മിട്ടു എന്നാണ് ഈ തത്തയുടെ പേര്. അപരിചിതരെ ആദ്യം കാണുമ്പോള്‍ത്തന്നെ ഒന്ന് മുഖം തിരിക്കുമെങ്കിലും നിമിഷങ്ങള്‍ക്കകം തന്നെ സ്‌നേഹം കൂടും. ഷാനവാസും കുടുംബവും കഴിക്കുന്ന ഏതു ഭക്ഷണവും രുചിച്ചുനോക്കും. മലയാളം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പരുക്കന്‍ ശബ്‌ദത്തില്‍ മൂളാന്‍ തുടങ്ങും. ദേഷ്യം വരുമ്പോള്‍ ഷാനവാസിന്റെ കൈ കൊത്തിപ്പറിക്കുകയും സ്‌നേഹം തോന്നിയാല്‍ തഴുകി തലോടുകയും ചെയ്യും. മറ്റുളളവരുടെ വാക്കുകളും ശബ്‌ദങ്ങളും അതേ പടി അനുസരിക്കുന്നതുകൊണ്ടാണ് ഈ ആഫ്രിക്കന്‍ തത്ത ഏറെ ആകര്‍ഷകമായി തീരുന്നത്. മിട്ടുവിനെ കാണാനും സംസാരം കേള്‍ക്കാനും ഷാനവാസിന്റെ ഷാര്‍ജ അല്‍ നസിരിയയിലെ കടയില്‍ നിരവധി ആളുകളാണ് എത്തുന്നത്.
https://www.facebook.com/Malayalivartha