ആറു മനുഷ്യരെ തിന്ന കൂറ്റന്‍ മുതലയെ പിടികൂടി
ആറു മനുഷ്യരെ തിന്ന കൂറ്റന്‍ മുതലയെ പിടികൂടി. ഉഗാണ്ടയിലെ വിക്‌ടോറിയ തടാകത്തില്‍ നിന്നാണ് ഈ ഭീകരനെ പിടികൂടിയത്. പതിനെട്ടടി നീളവും നൂറുകിലോയ്‌ക്കടുത്ത് തൂക്കവുമുളളതാണ് ഈ മുതല. നിരവധി പേര്‍ക്കാണ് മുതലയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
മൃഗസംരക്ഷണ വിഭാഗമാണ് മുതലയെ പിടികൂടിയത്. നാലു ദിവസത്തെ പ്രയത്‌നം വേണ്ടിവന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ഇതിനെ പിടികൂടിയത്. നൂറുകണക്കിന് ആള്‍ക്കാരാണ് മുതലയെ കാണാന്‍ എത്തിയത്. പിന്നീട് അടുത്തുളള വന്യമൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha