തുടയിലൂടെ തുളച്ചുകയറിയ കമ്പി കഴുത്തിലൂടെ പുറത്തുവന്നു
ഇരുപതാം നിലയില്‍ നിന്ന് വീണ നാല്‍പ്പത്തിരണ്ടുകാരിയുടെ തുടയിലൂടെ തുളച്ചുകയറിയ കമ്പി കഴുത്തിലൂടെ പുറത്തുവന്നു. സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തെക്കന്‍ ചൈനയിലെ ജിയാംഗ്‌സി പ്രവിശ്യയില്‍ വച്ചാണ് അപകടം നടന്നത്. വു സിന്‍സിയാന്‍ എന്ന സ്‌ത്രീയാണ് മരണത്തെ മുഖാമുഖം കണ്ടത്. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനു മുകളില്‍ നിന്നാണ് വു വീണത്. ചവിട്ടി നിന്ന പലക ഇളകിപ്പോകുകയായിരുന്നു. വുവിന്റെ തുടയിലൂടെ തുളച്ചു കയറിയ കമ്പി കഴുത്തിലൂടെ പുറത്തു വന്നു. ഉടന്‍ തന്നെ വുവുവിന്റെ ബോധം നശിക്കുകയും ചെയ്‌തു.
സമീപത്തുണ്ടായിരുന്നവര്‍ അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് കമ്പി ശരീരത്തില്‍ നിന്ന് നീക്കം ചെയ്‌തത്. ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ ക്ഷതമില്ലാതിരുന്നതാണ് വുവുവിന് രക്ഷയായതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നത്. ശരീരത്തില്‍ അണുബാധ ഉണ്ടാകാതിരിക്കുവാനുള്ള ശ്രമത്തിലാണ് ഡോക്‌ടര്‍മാര്‍. ശരീരത്തില്‍ കമ്പി കുത്തിക്കയറിയത് അറിഞ്ഞില്ലെന്നും കഴുത്തിന് മുകളില്‍ എന്തോ നില്‍ക്കുന്നതായി തോന്നിയെന്നും വു പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha