കൗമാരക്കാരന്റെ വായില്‍ നിന്നും 232 പല്ലുകള്‍ പുറത്തെടുത്തു
മുംബൈ: ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 17കാരന്റെ വായില്‍ നിന്ന് 232 പല്ലുകള്‍ പുറത്തെടുത്തു. താടിയെല്ലിലെ നീര് ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിയ ആഷിക് ഗവായ് എന്ന കൗമാരക്കാരന്റെ വായില്‍നിന്നാണ് ഡോക്ടര്‍മാര്‍ പല്ലുകള്‍ പുറത്തെടുത്തത്. ജെജെ ഹോസ്പിറ്റലിലാണ് വിചിത്രമായ ശസ്ത്രക്രിയ നടന്നത്. പരിശോധനയില്‍ കോപ്ലക്‌സ് ഒഡൊന്റോമ എന്ന പ്രത്യേക രോഗാവസ്ഥയാണ് ആഷിക്കിനെന്ന് ആശുപത്രിയിലെ ദന്തരോഗ വിഭാഗം അറിയിച്ചു. സാധാരണയായി ഇത്തരം രോഗമുള്ളവരില്‍ നിന്ന് പരമാവധി 37 പല്ലുകള്‍ വരെയാണ പുറത്തെടുത്തിട്ടുള്ളത്. ഇതാദ്യമായാണ് ഒരാളുടെ വായില്‍ നിന്ന് 232 പല്ലുകള്‍ പുറത്തെടുക്കുന്നത്. ഇതൊരു ലോകറെക്കോര്‍ഡ് ആണെന്നും ദന്തരോഗ വിഭാഗം മേധാവി സുനന്ദ ധിവാര്‍ പല്‍വാങ്കര്‍ പറഞ്ഞു. ഏഴുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലാണ് ആഷിക്കിന്റെ വായില്‍ നിന്നും പല്ലുകള്‍ പുറത്തെടുത്തത്. തുടക്കത്തില്‍ വളരെ എളുപ്പമാകുമെന്ന് കരുതിയെങ്കിലും ശസ്ത്രക്രിയ വളരെ പ്രയാസമേറിയതായിരുന്നെന്നും സുനന്ദ പറഞ്ഞു.
https://www.facebook.com/Malayalivartha