ഹെല്‍ത്ത് കാര്‍ഡ് ഇനി മരങ്ങള്‍ക്കും
മനുഷ്യര്‍ക്കെന്നപോലെ നഗരത്തിലെ മരങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് തയ്യാറാകുന്നു. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുളള മൂന്നംഗ വിദഗ്‌ധ സംഘമാണു മരങ്ങള്‍ പരിശോധിച്ച് ആരോഗ്യനില സാക്ഷ്യപ്പെടുത്തുന്നത്. ഓരോ മരത്തിനും പ്രത്യേകം തയാറാക്കുന്ന ഹെല്‍ത്ത് കാര്‍ഡില്‍ മരത്തിനെക്കുറിച്ചുളള എല്ല വിവരങ്ങളും രേഖപ്പെടുത്തും.
മരത്തിനു സംഭവിച്ചിട്ടുളള ക്ഷതങ്ങള്‍ കാര്‍ഡില്‍ വിശദമായി രേഖപ്പെടുത്തും. മരങ്ങളെ ബാധിച്ചിട്ടുളള കീടങ്ങളുടെ വിവരവും കാര്‍ഡില്‍ രേഖപ്പെടുത്തും. കാര്‍ഡ് തയാറാക്കിയ ശേഷം വിദഗ്‌ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഏതെല്ലാം മരങ്ങള്‍ മുറിച്ചുമാറ്റണമെന്നു തീരുമാനിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha