പശുക്കിടാവിന് കാലുകള്‍ ആറ്
സധാരണ പശുക്കിടാവിന് നാലുകാലുകളാണ്. എന്നാല്‍ ചൈനയിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ ജനിച്ച പശുക്കിടാവിന് ആറ് കാലുകളാണ് ഉള്ളത്. ചൈനയിലെ ഷാന്‍ഡോംഗിലുള്ള കര്‍ഷകനായ ഷാങ് ഗോങ്‌സണിന്റെ വീട്ടിലാണ് ആറ് കാലുകളുമായി പശുക്കുട്ടി ജനിച്ചു വീണത്.
കഴുത്തില്‍ നിന്നും പുറത്തേക്ക് നീണ്ട് നില്‍ക്കുന്ന രീതിയിലാണ് പശുക്കിടാവിന്റെ രണ്ട് അധിക കാലുകള്‍. ആറുകാലുണ്ടെങ്കിലും പശുകിടാവ് നന്നായി ഓടി നടക്കും.
ഈ കിടാവിന്റെ അമ്മപശുവിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ വളര്‍ത്തുന്നുണ്ടെന്നും ഇതിനു മുമ്പ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഷാങ് ഗോങ്‌സണ്‍ പറയുന്നു.
ഗര്‍ഭപാത്രത്തിലെ ഇരട്ടകളിലൊന്നിന്റെ കാലുകളാകാം ഈ പശുവിന് ലഭിച്ചതെന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്. പശുവിന്റെ പ്രധാനപ്പെട്ട ഞരമ്പുകളിലൊന്നും ഈ കാലുകള്‍ ബന്ധിച്ചിട്ടില്ലാത്തതിനാല്‍ ഇവയെ മുറിച്ചു മാറ്റാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ താനതിന് തയ്യാറല്ലെന്നും പശുകിടാവിനെ മൃഗശാലയിലേക്ക് വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഷാങ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha