ഐഫര്‍ ഗോപുരത്തിന് സ്‌ഫടിക അടിത്തട്ട്
ഉയരങ്ങളെ പേടിയുള്ളവര്‍ക്ക് (അക്രോഫോബിയ) ഇതാ ഇനി ഐഫല്‍ ടവറില്‍ നിന്നുള്ള ദൃശ്യം പുതിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഐഫല്‍ ഗോപുരത്തിന്റെ ചില ഭാഗങ്ങള്‍ പുതുക്കി പണിതപ്പോഴാണ് ആ അത്ഭുത കാഴ്‌ച കണ്ടത്. ഗോപുരത്തിന്റെ അടിത്തട്ട് നിര്‍മ്മിച്ചിട്ടുളളത് സ്‌ഫടികം കൊണ്ടാണ്. അതിലൂടെ നോക്കിയാലോ പാരീസിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാനാകും.
പാരീസ് കാണാനായി ഇതില്‍ നാലു സെക്ഷനാണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം കൊണ്ട് 30 മില്യന്‍ യൂറോ ചെലവിട്ടാണ് ഐഫര്‍ ടവര്‍ പുതുക്കി പണി കഴിപ്പിച്ചത്. വാസ്‌തു ശില്‌പിയായ ഗുസ്റ്റാവ് ആണ് ഇത് നിര്‍മ്മിച്ചത്. ഈ ടവറിന്റെ പൂര്‍ണ്ണദൃശ്യം ഇപ്പോള്‍ ഒന്നാം നിലയില്‍ നിന്നും തന്നെ നമുക്കു കാണാനാകും. ഇതില്‍ കൂടി വീല്‍ ചെയറിലും സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വേറൊരു പ്രത്യേകത ഗ്ലാസ് പാനലിനു മുകളിലൂടെ പൂച്ചയെപോലെ പതുക്കെപതുക്കെ വേണം നടക്കേണ്ടതെന്നുമാത്രം.
https://www.facebook.com/Malayalivartha