വസ്ത്രത്തെക്കുറിച്ചുള്ള അഭിപ്രായത്തിന് പുരുഷന്മാർക്ക് താക്കീത് നൽകി ഡിംപല്‍ ഭാല്‍; പിന്തുണയുമായി ഡിംപൽ ആര്‍മിക്കാര്‍
ബിഗ്‌ബോസിലെ രണ്ട് ദിവസത്തെ ഷോ കണ്ടപ്പോൾ തന്നെ മികച്ച മത്സരം കാണാൻ കഴിയുമെന്ന് ഉറപ്പായി രിക്കുകയാണ്. പ്രേക്ഷകർക്ക് പരിചയമില്ലാത്ത പുതുമുഖങ്ങളായിരുന്നു ഈ സീസണിലെ മത്സരാർത്ഥികൾ. ആദ്യ ദിനം മത്സരം എങ്ങനെ ആയിരിക്കുമെന്ന് യാതൊരു വിധ സൂചനയും ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാം ദിവസത്തെ ഷോ കണ്ടപ്പോൾ ചില വ്യക്തികളെ കുറിച്ചുള്ള ധാരണ കിട്ടിക്കഴിഞ്ഞിരിക്കുകയാണ്. വിചാരിച്ചതിനെകാളും മികച്ച മത്സരമായിരിക്കും എന്ന കാര്യം വ്യക്തമായിരിക്കുന്നു.
ഒന്നാം ദിവസം തന്നെ മത്സരാർത്ഥികൾ പരസ്പരം താക്കീത് നൽകി സംസാരിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നലത്തെ എപ്പിസോഡിൽ ഡിംപല്‍ ഭാലും മറ്റ് താരങ്ങളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് ശ്രദ്ധേയമായത്. സൈക്കോളജിസ്റ്റായ ഡിംപല്‍ കാലുകള്‍ കാണിച്ചുള്ള വസ്ത്രം ധരിച്ചാണ് ബിഗ് ബോസ് ഷോയിലേക്ക് പ്രവേശിച്ചത്. ഒന്നാം ദിവസം മുതലേ ഡിംപലിന്റെ വസ്ത്രധാരണത്തെയും പെരുമാറ്റത്തെയും കുറിച്ചുമുള്ള സംസാരം സോഷ്യൽമീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയിൽ തന്നെ വീടിനുള്ളിലും സമാനമായ സംസാരം നടന്നു. റംസാന്‍ മുഹമ്മദ്, നോബി മര്‍ക്കോസ്, മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍, സായി വിഷ്ണു, എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു ഡിംപല്‍.
റംസാനാണ് ആ കൊച്ച് പാന്റിടാന്‍ മറന്ന് പോയെന്ന കാര്യം ഡിംപലിനോടായി പറഞ്ഞത്. വെറുതെ തമാശയായി പറഞ്ഞതാണെന്ന് പറഞ്ഞ് ലക്ഷ്മിയാണ് സംസാരം മാറ്റുന്നത്. എന്നാൽ, ഇതേകാര്യം നോബിയും ഫിറോസും റംസാനും ലക്ഷ്മിയും ചേര്‍ന്ന് സംസാരിച്ചിരുന്നു. അവള്‍ എന്ത് വസ്ത്രം ധരിച്ചാലും വൃത്തികെട് ഇല്ല. ഞാനൊക്കെ ആണ് അത്തരം ഡ്രസ് ഇട്ടതെങ്കില്‍ ബിഗ് ബോസ് തന്നെ വസ്ത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞേനെ എന്നായിരുന്നു ലക്ഷ്മി നൽകിയ മറുപടി. ആരുടെയെങ്കിലും വസ്ത്രത്തെയോ ശരീരത്തെയോ കുറിച്ചോ പറയുന്നത് ശരിയല്ല. നമ്മൂടെ നാട്ടിലെ ആളുകളുടെ സ്വഭാവം മാറി വരേണ്ടതാണ്. അതിന് നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് ഡിംപല്‍ റംസാനോട് പറഞ്ഞു. താന്‍ തമാശ പറഞ്ഞതാണെന്ന് ഓര്‍മ്മിപ്പിച്ച റംസാനോട് ആ താമശ എനിക്കൂടി എന്‍ജോയ് ചെയ്യാന്‍ പറ്റണമെന്ന് ഡിംപൽ താക്കീത് നൽകുകയായിരുന്നു.
എന്നാൽ, ഡിംപലിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ആർമിക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. മുത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവരെ ചെറുക്കാന്‍ ഫാന്‍സ് പിള്ളേര്‍ ഉണ്ടെന്നുള്ള ആഹ്വാനം ഇതിനകം മുഴങ്ങി കഴിഞ്ഞിരിക്കുകയാണ്. ഒരിക്കലും വസ്ത്രം എന്താണെന്നുള്ളതിനെ കുറിച്ച് ആരും അഭിപ്രായം പറയരുതെന്ന താക്കീത് ആണ് ഡിംപല്‍ സഹമത്സരാര്‍ഥികളായ പുരുഷന്മാര്‍ക്ക് നല്‍കിയത്. ദേഷ്യപ്പെട്ട് കൊണ്ടുള്ള സംസാരം കേട്ട് മത്സരാര്‍ഥികളും ഒരു നിമിഷം പകച്ച് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ബിഗ് ബോസിലെ ചീപ് സെന്റിമെന്റ്‌സിന്റെ കാലം കഴിഞ്ഞു. ഇനി ചുണക്കുട്ടികളുടെ മാമാങ്കമാണ് കാണാൻ പോകുന്നത്.
ബിഗ്‌ബോസ് വീട്ടിൽ പ്രവേശിക്കുന്നതിന് മുന്നേ തന്നെ ഡിംപൽ പ്രേക്ഷകരോട് തന്നെ കുറിച്ച് പറഞ്ഞിരുന്നു. താൻ റിയൽ ആണ് , റീല് ആകാൻ അറിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. എനിക്ക് ആരെയുംപോലെ ആകേണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാമെന്നും ഡിംപൽ പ്രേക്ഷകരോടായി പറഞ്ഞു. രണ്ടാമത്തെ മത്സരാർഥിയായിട്ടാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്.
https://www.facebook.com/Malayalivartha