കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.
പ്രതിപക്ഷ സമരങ്ങള്‍ക്ക് നേതൃത്വം ഗവര്‍ണര്‍
കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം. സതീശനും, സുധാകരനും തെക്ക് വടക്ക് ഒടിയിട്ടൊന്നും കാര്യമില്ല. ശശിതരൂര്‍ ഇറങ്ങി കിളച്ചിട്ടും ഒരു രക്ഷയുമില്ല. എന്നാല്‍ ഗവര്‍ണറുടെ കളിയെന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ കാണുന്നതൊന്നുമല്ല കേട്ടോ. പിണറായി വിജയനെ വട്ടം കറക്കാനാണ് ഗവര്‍ണര്‍ക്ക് അങ്ങ് മേലെ നിന്നുള്ള തിട്ടൂരം. പിണറായി സര്‍ക്കാരിനെ അങ്ങനങ്ങ് നാണം കെടുത്താന്‍ പറ്റില്ലെന്ന് ഞാന്‍ പറയുന്നു. അല്ല ഗവര്‍ണറെ നിങ്ങള്‍ ബിജെപിക്കാരുടെ അച്ചാരം വാങ്ങിച്ചിട്ടാണ് കുടിയേറിയിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ആ അച്ചാരം വാങ്ങിയെന്ന് തിരിച്ചറിവ് ഇവിടത്തെ ഇടതുപക്ഷത്തിനുമുണ്ട് കേട്ടോ. സര്‍വ്വകലാശാലകളൊക്കെ സംഘപരിവാരങ്ങള്‍ക്ക് പശുവിനെ വളര്‍ത്താന്‍ കൊടുത്താലോ. പശുവും ചാണകവും ഗോമൂത്രവും ഒക്കെയാണെല്ലോ ആകെയൊരു സുഖം തരുന്ന സാധനം.
ഗവര്‍ണറെ പുറത്താക്കുമെന്ന് മുഖ്യന്‍, പുറത്തു പോകില്ലെന്ന് ഗവര്‍ണര്‍. ചാന്‍സിലര്‍ പദവിയൊരു സുഖമുള്ള ഏര്‍പ്പാടാണെന്ന് ഖാന്‍ മനസിലാക്കി കളഞ്ഞു. ഖാന്റെ കടാക്ഷം വേണ്ടാ എന്ന് ഞങ്ങളുടെ ഇരട്ട ചങ്കന്‍ പറയുന്നത് അങ്ങ് കേള്‍ക്കുന്നതാണ് നല്ലത്. ഓര്‍ഡിനന്‍സ് ചുരുട്ടി മാളത്തില്‍ തിരുകിയാലും വിടില്ല. നിയമസഭയുണ്ട് എംഎല്‍എ മാരുമുണ്ട്. ബില്ലിലൂടെ നാണം കെട്ട് പുറത്ത് പോകുന്നത് ഉചിതമാണോ യെന്ന് ചിന്തിക്കാനുള്ള അവകാശം ഖാന് മാത്രമാണ്. ചിന്തിച്ചാലും ഇല്ലെങ്കിലും ബില്ല് ഞങ്ങളങ്ങ് പാസാക്കും. പാസായി കഴിഞ്ഞാല്‍ രാജ്യം വിട്ടോണം. മസിലുപിടിക്കാം. അതിനൊരു പരിധിയുണ്ട് അല്ലേ. തവള മസിലുപിടിച്ചു തുടങ്ങിയാല്‍ എന്താ ചെയ്ക. പൊട്ടക്കിണറ്റില്‍ കിടന്ന് തള്ളി മറിക്കുന്ന ബിജെപി തവളകളെല്ലാം ഒരുമിച്ച് മസില് പിടിച്ച് പിണറായി് കുലുങ്ങില്ല കേട്ടോ. ഗവര്‍ണറാണ് പിണറായിയെ എതിര്‍ക്കുന്ന ഏക വ്യക്തി. ബിജെപിക്കാരും , കോണ്‍ഗ്രസുകാരും പിണറായിയെ വല്ലാതങ്ങ് ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവരൊക്കെ ചെറിയ അഡ്ജസ്റ്റ്‌മെന്റിലാണ് പോക്ക്. അതിനിടയ്ക്ക് നിങ്ങളെന്തിനാ ഗവര്‍ണറേ പ്രതിപക്ഷമായി നിന്ന് ബിജെപി ക്കാര്‍ക്കും പണിയുണ്ടാക്കുന്നത്.
എന്നാലോ ഒച്ച് തലയിട്ടു നോക്കുന്നതു പോലെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ ചില പ്രസ്താവനകള്‍ നടത്തുന്നവരുമുണ്ട്. കേരളത്തില്‍ നിന്നൊരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹത്തെ കാണാനില്ല. ബിജെപി ക്കാരനാണെന്നാണ് ഇപ്പോഴും കരുതുന്നത്. എന്നാലും എന്റെ മുരളിയണ്ണാ. എവിടെ ആയിരുന്നു. കണ്ടിട്ട് കാലമേറെയായല്ലോ. ഗവര്‍ണര്‍ ഇവിടെ തകര്‍ക്കുന്നുണ്ട്. പക്ഷേ നിങ്ങളുടെ പണി പാളുകയാണെന്ന് അറിയുന്നുണ്ടോ. കെ.സുരേന്ദ്രനെ തെറിപ്പിക്കാനായി പാര്‍ട്ടിയെ തന്നെ തുലയ്ക്കുകയാണെന്ന് മനസിലായോ. സുരേന്ദ്രന്‍ പോയാലും പാര്‍ട്ടി വേണ്ടേ. അണികളോട് അതൊക്കെയൊന്ന് തഞ്ചത്തിലും തരത്തിലും പറഞ്ഞ് കൊടുക്ക് മുരളിചേട്ടാ. വല്ലപ്പോഴും എവിടെ കൂടെയെങ്കിലും വന്ന് മാധ്യമങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് നടത്തുന്ന മീഡിയ സംഗമം കൊണ്ട് പാര്‍ട്ടി വളരില്ല മോനേ. പടവലം പോലെ താഴേയ്ക്കാണ് വളര്‍ച്ച.
പിണറായി വിജയനെ എതിര്‍ത്ത് എതിര്‍ത്ത് നമ്മുടെ ഗവര്‍ണര്‍ ഇപ്പോള്‍ എന്തു കണ്ടാലും കലിതുള്ളുന്ന അവസ്ഥയാണ്. ഉറക്കത്തില്‍ ഓര്‍ഡിന്‍സ്, ബില്ല് എന്നൊക്കെ പിച്ചും പേയും പറയുന്നുണ്ട്. ഇതൊക്കെ പറഞ്ഞ് പ്രതിപക്ഷമായി വിലസുന്നതിനിടിയിലാണ് അത് വന്ന് വീണത്. ഗവര്‍ണര്‍ പിണറായിയ്‌ക്കെഴുതിയ പ്രണയ ലേഖനം പുറത്തായി. ഇപ്പോള്‍ കേരളത്തില്‍ കത്തുകളുടെ ലീക്കാകല്‍ കാലമാണെല്ലോ. കത്തിലല്ലോ വിശേഷം. ചെറുതായിട്ട് ഇരുപത് പേരെ രാജ് ഭവനില്‍ സ്ഥിരജീവനക്കാരായി നിയമിക്കണം. താല്കാലികമായ പിന്‍വാതില്‍ വഴി കയറ്റിയതാണ്. സ്വജനപക്ഷപാതം എന്നൊന്നും പറയരുത് . എനിക്ക് കേരളത്തില്‍ ബന്ധുക്കളില്ലെന്നറിയാമെല്ലോ.
പിന്നെ അവര്‍ ബിജെപിക്കാരാണോയെന്നൊന്നും ചോദിക്കരുത്. വിജയാ അതങ്ങ് സ്ഥിരപ്പെടുത്തി ഉത്തരവിറക്കാനാണ് കത്ത്. ഓര്‍ഡിനന്‍സും, ബില്ലും ചുരുട്ടികൂട്ടാന്‍ നില്ക്കുന്ന ഗവര്‍ണറുടെ ഒരു കത്തെങ്കിലും പുറത്ത് വിട്ടില്ലെങ്കില്‍ പിണറായി മറ്റേ പിള്ളയാണെന്ന് ധരിക്കല്ലേ. കത്തുകള്‍ ഇനി പലതുമുണ്ട് ഗവര്‍ണര്‍ അപ്പൂപ്പാ.ബെന്‍സ് വാങ്ങിയത് ഓര്‍മ്മയില്ലേ, വീട് മോടികൂട്ടിയില്ലേ, പല്ലിടില്‍ ആശുപത്രിയ്ക്ക് പണം വാങ്ങിയില്ലേ. ഇതിനും കത്തുകള്‍ പലതുണ്ട്. പിന്നെ ബിജെപിക്കാരെ നിയമിക്കാന്‍ ഗവര്‍ണറേ എത്ര വിലപേശല്‍ നടത്തിയെന്ന് ഓര്‍മ്മയുണ്ടോ.ഇതെല്ലാം കത്തുകളായി പുറത്തു വരും . നാറ്റിക്കാനാണ് ഗവര്‍ണര്‍ വന്നത്. നാറ്റിക്കാന്‍ പോയിട്ട് പിണറായിയുടെ ഏഴയലത്ത് എത്തി നോക്കാനാവില്ല. നാറി നാണംകെട്ട് അതിര്‍ത്തി വിടാനാണ് ഭാവമെങ്കില്‍ കടിച്ചു തൂങ്ങി കിടന്നോ.
https://www.facebook.com/Malayalivartha