Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ...

23 NOVEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലില്‍ മുഖ്യന്റെ ഫ്ളക്സ് !എവിടെ ആറ്റുകാലമ്മ എവിടെ?പിണറായീടെ തല പിണറായീടെ ഫുള്‍ ഫിഗര്‍

സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക്  'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍

കേരള ഗവര്‍ണറാണ്.. ഗവര്‍ണറേ കേരളത്തിലെ പ്രതിപക്ഷം. പ്രതിപക്ഷം എന്നൊക്കെ പറഞ്ഞാല്‍ മാസായിരിക്കണം.

''ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാൻ താല്‍പര്യം'' റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്? എപ്പിസോഡ് വന്നപ്പോൾ ശ്രീവിദ്യയുടെ കൗണ്ടറിന് കയ്യടി

പെര്‍ഫക്‌ട്..ഓക്കെ… ആന്‍ഡിറ്റീസ് റ്റൂ ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ? സോഷ്യൽമീഡിയയിൽ തരംഗമായ ഡയലോഗിനുടമയായ നൈസല്‍ബാബുവിനെ കേരളാപോലീസ് ഏറ്റെടുത്തു; വൈറലായ വീഡിയോ കാണാം

പ്രധാനമന്ത്രി ഒരു അലങ്കാര വസ്തുവല്ല..കെട്ടി എഴുന്നള്ളിക്കാന്‍


 ആ സ്ത്രീയുടെ കയ്യും പിടിച്ചാണ് അയ്യാള്‍ നടന്നത്. ആ സ്ത്രീയാണ് ഗുജറാത്തില്‍ വെള്ളമെത്തിക്കുന്നതിന് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നത്. ആ ..സ്ത്രീ .. ആ സ്ത്രീ... ഈ വാക്കുകള്‍ വന്നത് ഇന്‍ഡ്യയുടെ പ്രധാന മന്ത്രിയുടെ വായില്‍ നിന്നാണ്. ബിജെപിയുടെ ഇത്തരം ക്രിയാവിശേഷങ്ങള്‍ പറയാനാണെങ്കില്‍ ഒരോ ദിവസവും നൂറുകണക്കിന് മൊഴിയമ്പുകളാണ് വീണു കൊണ്ടിരിക്കുന്നത്. എന്നാലും സംഘികളെ ആ സത്രീയെന്ന് നിങ്ങളുടെ പ്രധാന മന്ത്രി പറഞ്ഞത് ആരെയെന്ന് അറിയുമോ. അവരുടെ പേര് മേധാ പട്കര്‍. നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ ശില്പി. സ്വന്തം ആശയങ്ങളും അറിവും കൊണ്ട് ലോകത്തിന് മുന്നില്‍ നിറഞ്ഞു നില്ക്കുന്ന മേധാ ദീദി. അവരുടെ പേര് പറയാന്‍ നമ്മുടെ പ്രധാനമന്ത്രി തയ്യാറായില്ലെന്നത് വളരെ മോശമാണ്. ജോലിയും ഗവേഷണവും ഉപേക്ഷിച്ച് പാവങ്ങളുടെ രക്ഷയ്ക്കായി ഇറങ്ങി തിരിച്ച മേധാപട്കറെ നരേന്ദ്ര മോദിക്ക് അങ്ങനെയങ്ങ് മറക്കാന്‍ കഴിയില്ല. സ്വന്തം വിദ്യാഭ്യാസത്തിന്റെ രേഖകളെല്ലാം വ്യാജമായുണ്ടാക്കിയവര്‍ക്കൊന്നും പള്ളികൂടത്തില്‍ പോയവരെ കണ്ടാലത്രയ്ക്ക് ദഹിക്കില്ല. മേധാപട്കറെ ആക്ഷേപിക്കുന്നത്രയും തരം താഴാന്‍ പ്രിയപ്പെട്ട മോദി നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. എന്റെ കക്കൂസും, കുളിമുറിയും , എന്റെ വീടും പദ്ധതികളുടെ വീഡിയോ കണ്ട് ജനം മൂക്കത്ത് വിരല്‍ വെച്ചിരിക്കുമ്പോഴാണ് മോദിയുടെ അടുത്ത നമ്പര്‍ മേധാപട്കറെ ഒന്ന് തോണ്ടി നോക്കി. മേധാ മാഡത്തെ തോണ്ടിയത് വെറുതയല്ല. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ രാഹുലിനോടൊപ്പം അവരും നടന്നു. അതും ഗുജറാത്തില്‍. ആ ഗുജറാത്തിന്റെ കാര്യം പറയുന്ന കൂട്ടത്തില്‍ ഒന്നു വിട്ടു പോയി. അവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണെല്ലോ. ഭരിച്ച് ഭരിച്ച് നിങ്ങള്‍ ജനങ്ങള്‍ക്ക് ഒരു ഭാരമായി മാറിയിരിക്കുകയാണ്. ആ ഭാരത്തെ ഇറക്കി വെയ്ക്കണമെന്ന് ഗുജറാത്ത് കാര്‍ കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള തരംതാണ് പ്രസംഗങ്ങള്‍. മോദി ഇങ്ങനെയാണ് പറയുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  മോദിജി അല്പം ഡിസെന്റൊക്കെയാകാം. കേട്ടോ ജനം അത് പ്രതീക്ഷിക്കുന്നുണ്ട്.

 

 

 

 

 

ഗുജറാത്തിലെങ്കിലും നിങ്ങള്‍ അല്പം ഉളുപ്പുള്ളവരായിരിക്കുമെന്ന് കരുതി. കാലം മെത്ര ചെന്നാലും പഠിച്ചതല്ലേ പാടു. നാട്ടിന്‍പുറത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നായയുടെ വാല് പന്തീരാണ്ട് .. ബാക്കി അറിയാമല്ലോ. ഗുജറാത്തില്‍ എത്ര പ്രതിപക്ഷ എംഎല്‍എ മാരെയാണ് നിങ്ങള്‍ വിലയ്ക്ക് വാങ്ങിച്ചത്. ആ പട്ടേല്‍ സമുദായത്തെ ഉയര്‍ത്താന്‍ വന്ന പയ്യനുണ്ടെല്ലോ. ഹാര്‍ദ്ദിക് പട്ടേല്‍. അയ്യാളെ കയ്യിലെടുത്ത് പട്ടേലുമാരെ കൂടെ നിറുത്താമെന്ന് നിങ്ങള്‍ ദിവാസ്വപ്‌നം കാണുന്നതൊക്കെ കൊള്ളാം.

 

 

 

 

പക്ഷേ പട്ടേലര്‍മാര്‍ ബിജെപി വേഷം കെട്ടലുകള്‍ നന്നായി അറിയുന്നവരാണ്.
അധികാരം നിങ്ങള്‍ക്കെന്നും വീക്ക്‌നസിന്റെ പട്ടികയിലാണ്. ആ വീക്ക്‌നസ് സാധിച്ചെടുക്കാനായി നിങ്ങള്‍ മോദിയേയും മറ്റ് പലരേയും വേഷം കെട്ടിയ്ക്കും. ആ വേഷങ്ങള്‍ പാളിയാല്‍ നിങ്ങള്‍ പണം കൊടുത്ത് ആളെ ഇറക്കും. അങ്ങനെയല്ലേ പഞ്ചാബിലും, ഹരിയാനയിലും ആപ്പുമായി കുറച്ചു പേര്‍ എത്തിയത്. ആം ആദ്മിയെന്നത് കോണ്‍ഗ്രസിന്റെ ആപ്പാണെന്ന് ബിജെപിക്കാരെ നിങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പഞ്ചാബില്‍ പണി പാളിയത് ആകെ ചമ്മലായി പോയല്ലേ. ഭരണം അവിടെ ആംആദ്മി കെണ്ടു പോയി. ഹിമാചലില്‍വളരെ സൂക്ഷിച്ചാണ് നിങ്ങളുടെ ബി ടീം ആംആദ്മിയെ ഇറക്കി വിട്ടതെന്ന് എല്ലാവര്‍ക്കുമറിയാം. ഗുജറാത്തിലും അവെ ഇറക്കിയിട്ടുണ്ട്. ഫളം വരുമ്പോള്‍ അറിയാം. ആപ്പിന്റെ ആപ്പ് കോണ്‍ഗ്രസിന് മാത്രമാണോ കിട്ടിയതെന്ന്. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലൂടെ നെഞ്ചകം തകരുന്ന തരത്തിലാണ് മോദി നിലവിളിക്കുന്നത് താമരയെ സഹായിക്കാന്‍. മോദിയല്ലാത കൊള്ളാവുന്ന മറ്റൊരു മുഖവും ഇതുവരെ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സത്യം നിങ്ങള്‍ തന്നെയാണ് പറയുന്നത്. എന്തായാലും കൂട്ടുകാരെ നിങ്ങള്‍ കത്തിലൂടെയെങ്കിലും മോദിജിയുടെ പി ആര്‍ ഗ്രൂപ്പിനെ അറിയിക്കണം. ഒരല്പം.. അല്പം മാന്യത രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നു വെന്ന് അപ്പോള്‍ നമോ വാകം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (4 minutes ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (26 minutes ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (1 hour ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (1 hour ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (3 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (4 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (4 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (5 hours ago)

കൈക്കൂലി, സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്  (5 hours ago)

മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കോടതി; സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുത്; അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; തുറന്നടിച്  (5 hours ago)

25000 കൈക്കൂലി വാങ്ങുന്നതിനിടെ എടിഎമ്മിൽ നിന്നും വൈക്കം ഡെപ്യൂട്ടി തഹസീർ വിജിലൻസിന്റെ പിടിയിൽ; പിടികൂടിയത് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  (6 hours ago)

മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്  (6 hours ago)

വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം  (6 hours ago)

Malayali Vartha Recommends