സ്മൃതി ഇറാനിയ്ക്ക് അശ്ലീലം രാഹുലിന് വിലക്ക് 'മാപ്പ്' ബ്രാന്‍ഡില്‍ ബിജെപി. നിലവിളിയുമായി മോദികുട്ടികള്‍
മാപ്പ് ...ഈ വാക്കാണ് ഇപ്പോള്‍ ബിജെപിക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഊണിലും ഉറക്കത്തിലും എന്തിന് രാമമന്ത്രത്തിന്റെ കൂടെ പോലും മാപ്പ് ഒഴിച്ചു കൂടാനാവാത്ത പദമായി മാറി. എന്തിനും ഏതിനും മറ്റുള്ളവരെ കൊണ്ട് ഏത്തമിടീക്കുന്ന പണിയാണ് ബിജെപി നേതാക്കള്‍ക്കിപ്പോഴുള്ളത്.
സ്മൃതി ഇറാനിക്ക് വേണം മാപ്പ്, പീയൂഷ് ഗോയലിന് വേണം മാപ്പ്. മാപ്പ് കിട്ടായതായതോടെ രാഹുല്‍ ഗാന്ധിക്കിട്ടൊര് ആപ്പും വെയ്ക്കാന്‍ മറന്നില്ല. സ്മൃതി ഇറാനിയെ അറിയില്ലേ. നരേന്ദ്ര മോദിയുടെ അതേ അസുഖമാണ് .മറവി. പഠിച്ച സ്‌കൂളോ കോളെജോ ഓര്‍മ്മയില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഏതൊക്കെയോ സര്‍ട്ടിഫിക്കറ്റുകള്‍ അങ്ങ് കൊടുത്തു. ഗമ ഒട്ടു കുറയ്‌ക്കെണ്ടെന്നു കരുതി. അതൊക്കെ പുറത്തായപ്പോഴാണ് പള്ളിക്കൂടം കടന്നിട്ടില്ല വിദ്യാഭ്യാസം എന്നറിയുന്നത്. എങ്കിലും പണി കേന്ദ്ര മന്ത്രിയാണ്. മോദിയ്ക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ ഇറാനിയ്ക്ക് ചെറിയൊരു മന്ത്രിയാകുന്നതില്‍ എന്താണ് തെറ്റ്.
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം തന്നെയായിരുന്നു അമേഠി. പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനത്തിന് പറ്റിയ അബദ്ധം അവരിനി ഒരിക്കലും തിരുത്തില്ലെന്ന് കരുതിയാല്‍ തെറ്റി. അതു കൊണ്ട് ഇറാനി ചേച്ചി പ്രായത്തില്‍ കൊള്ളുന്ന വെല്ലുവിളിയ്‌ക്കെ നടത്തിയാല്‍ കൊള്ളാം.
ലട്കയും ജഡ്കയും കാണിക്കാനാണ് ഇറാനി അമേഠിയില്‍ വരുന്നതെന്ന് കോണ്‍ഗ്രസിന്റെ ഒരു നേതാവ് പ്രസംഗിച്ചു. അതിന്റെ തുമ്പ് പിടിച്ച് നടക്കാതെ അവനവന്റെ പണി നോക്കണമായിരുന്നു. പകരം പ്രസ്താവന നടത്തിയ അജയ് റായി മാപ്പ് പറയണമെന്നായി സ്മ്ൃതി. സ്മൃതി പറയുന്നത് കേട്ട് ഉറങ്ങി കിടന്ന ബിജെപി നേതാക്കള്‍ പലരും ഞെട്ടിയുണര്‍ന്ന് മാപ്പ് മാപ്പ് എന്നു അലറി തുടങ്ങി.
മാപ്പുമില്ല ഒരു കോപ്പുമില്ലെന്ന മറുപടി കിട്ടിയതോടെ പരാക്രമം ഗാന്ധി കുടുംബത്തോടായി. രാഹുലിനെ വെല്ലുവിളിച്ചു. സോണിയയെ ആക്ഷേപിച്ചു. കേള്‍ക്കുന്നവരൊക്കെ ചോദിക്കുകയാണ് ഇവരെന്താ ഇങ്ങനെ.
ഇതാണ് രാജ്യസഭയിലും കേട്ടത്. പീയുഷ് ഗോയലിനും വേണം മാപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ അത ്‌കൊടുക്കണം. അവിടെ നിന്ന് ഇത്തിരി കടുപ്പത്തിലാണ് കിട്ടിയത്. മാപ്പ് വാങ്ങാന്‍ മിനിമം യോഗ്യതയെങ്കിലും വേണമെന്ന്. അതോടെ പീയുഷ് നിലവിളിയുമായി സ്പീക്കറെ സമീപിച്ചു. സഭയുടെ മര്യാദ കളയരുതെന്ന റൂളിംഗ് .ഗോയല്‍ വാ പൊത്തി സ്‌കൂള്‍ കുട്ടിയായി പതുങ്ങി. അവിടെയുമില്ല മാപ്പ് ഇവിടെയുമില്ല മാപ്പ്. കരഞ്ഞ് തളര്‍ന്ന് പാവം കുട്ടികളെ കണ്ടപ്പോള്‍ അമിത്ഷാ ചേട്ടന് സങ്കടം സഹിക്കാന്‍ വയ്യ.
എവിടെ നിന്നോ കോവിഡ് വരുന്നുണ്ട് ഓടിക്കോ എന്ന് വിളിച്ചു പറഞ്ഞു. രാഹുലിന് നേരിട്ടൊരു തിട്ടൂരവും അയച്ചു. കോവിഡ് സഹായി എത്തിയിട്ടുണ്ട്. ജോഡോ യാത്ര നിറിത്തി വെയ്ക്കണം. അല്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കണം. കോവിഡ് വന്നില്ലെങ്കിലും ഫ്‌ലെറ്റ് ചാര്‍ട്ട് ചെയ്ത് വരുത്തും അതാണ് മോദി സ്‌പെഷ്യല്‍. ഇല്ലാതിനെ ഉണ്ടെന്നു പറയുകയും ഉള്ളതിനെ ഇല്ലെന്ന് പറഞ്ഞ് മറിമായം കാണിക്കണം. ഇത് വിശ്വസിക്കാന്‍ കുറെ അണികളും . എന്ത് കഥ.
ജോഡോ യാത്ര ബിജെപിയുടെ കണ്ണ് തള്ളിക്കുന്നുവെന്നത് വെറുതെയല്ല. രാജ്യത്ത് ജോഡോയാത്രയില്‍ മാത്രമാണ് ആളുകള്‍ കൂടുന്നതെന്ന കണ്ടെത്തല്‍ ബിജെപിയുടെ മാത്രമാണ്. ഒന്നുകില്‍ ജോഡോ യാത്ര അല്ലെങ്കില്‍ ആരെങ്കിലും എവിടെ നിന്നെങ്കിലും മാപ്പെന്ന് വിളിച്ചു പറഞ്ഞാലും മതി . അതങ്ങ് അടങ്ങിക്കോളും.തിന്നില്ലെങ്കിലും മറ്റാരേയും കൊണ്ട് തീറ്റിക്കില്ല. അതാണേല്ലോ അവരുടെയൊരു പോളിസി. എന്തായാലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു . മാപ്പുള്ള ഡിക്ഷണറിയില്ലെന്ന് . അപ്പോ ഇനി എന്തു ചെയ്യാം . ജോഡോ യാത്രയെ അങ്ങ് നിരോധിച്ചു കളയാം. ചിലപ്പോള്‍ നോട്ട് നിരോധിച്ച പോലെ പാതിരാത്രിയില്‍ ഉറക്കമെണീറ്റ് ജോഡോ യാത്ര നിരോധിക്കും . അതു കൊണ്ട് പിള്ളാരുടെ തൃപ്തിക്കൊരു മാപ്പ് കൊടുത്തേക്കാമെന്ന് വിചാരിച്ചാല്‍ പിന്നെയും പലതും ചോദിച്ചോണ്ട് വരും. കുണ്ടണി കുട്ടികളല്ലേ. അവിടെ കിടന്ന് മോങ്ങട്ടേ.
https://www.facebook.com/Malayalivartha