അമ്മായിഅമ്മപ്പേടിയുടെ ഒരു രസികന്‍ ഉദാഹരണം!
വിവാഹത്തിനു മുമ്പ് അമ്മമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത പുരുഷന്മാര് വിവാഹശേഷം അല്‍പ്പം ഭയത്തോടെ നോക്കിക്കാണുന്നതാണ് സ്വന്തം അമ്മയിലെ അമ്മായിയമ്മ ഭാവം. പലപ്പോഴും മരുമക്കളുടെ ചില കുസൃതികളും കുട്ടിക്കളികളുമൊന്നും അവര്‍ക്കത്ര പിടിച്ചുവെന്നും വരില്ല. അമ്മായിയമ്മമാരുടെ അസാന്നിധ്യത്തില്‍ കുടുംബത്തില്‍ രാജാക്കന്മാരും റാണിമാരുമായി വിലസുന്നവര്‍ അമ്മായിയമ്മയുടെ വരവോടെ പൂച്ചക്കുട്ടികളെപ്പോലെ ഒതുങ്ങിക്കൂടുന്നതും ചില കുടുംബങ്ങളില്‍ പതിവാണ്.
അമ്മായിയമ്മപ്പേടിയെക്കുറിച്ചുള്ള ഒരു രസികന്‍ വിഡിയോയാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മായി അമ്മയുടെ അസാന്നിധ്യത്തില്‍ ഭര്‍ത്താവിനെക്കൊണ്ട് പെഡിക്യൂര്‍ ചെയ്യിക്കുന്ന ഭാര്യയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഭാര്യയും ഭര്‍ത്താവും ആ നിമിഷങ്ങള്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആ രംഗത്തേക്ക് അമ്മായിയമ്മ കടന്നു വന്നത്. പെട്ടെന്ന് ഭര്‍ത്താവിനെ പരിചരിക്കുന്നവളായി ഭാര്യമാറി.
അത്രയും നേരം ഭാര്യ കാല്മുക്കിവെച്ച പാത്രത്തിലെ വെള്ളം ഭര്‍ത്താവിന്റെ തലയിലേക്കൊഴിച്ചാണ് ഉത്തമയായ ഭാര്യയുടെ കടമ ആ യുവതി നിര്‍വഹിച്ചത്. ഭാര്യയ്ക്ക് വെള്ളമൊഴിച്ചുകൊടുക്കാന് തലനീട്ടുന്ന അനുസരണാശീലമുള്ള ഭര്‍ത്താവിനെയും വിഡിയോയില്‍ കാണാം.ഈ രസകരമായ വിഡിയോ പങ്കുവെച്ചത് ക്രിക്കറ്റ് താരം സേവാഗായിരുന്നു. സ്വന്തം കുടുംബത്തിലെ അവസ്ഥ ഇങ്ങനെയാണോയെന്ന കുസൃതിച്ചോദ്യം ചോദിക്കാനും ആരാധകര്‍ മറന്നില്ല.
രസികന്‍ വിഡിയോയാണെന്ന് അഭിപ്രായപ്പെട്ട പലരും തങ്ങളുടെ അമ്മായിയമ്മ പേടിയെപ്പറ്റി തുറന്നു പറയാനും ഈ സന്ദര്‍ഭം ഉപയോഗിച്ചു.
https://www.facebook.com/Malayalivartha