ഛന്ദ് നവാബ് വീണ്ടും; ഇത്തവണ തെറ്റിയത് ഛന്ദിന് മാത്രമല്ല...!
റിപ്പോര്‍ട്ടിങ്ങിനിടെ നാവ് പിഴച്ചതിനാല് ലോകം മുഴുവന്‍ ശ്രദ്ധേയനായ പാക്ക് മാധ്യമപ്രവര്‍ത്തകനാണ് ഛന്ദ് നവാബ്. തിരക്കേറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് തന്റെ ഭാഗം തപ്പിത്തടഞ്ഞ് പറയുന്ന രംഗം പിന്നീട് ഭജ്രംഗി ഭായ്ജാന് എന്ന ചിത്രത്തില്‍ നവാസുദീന്‍ സിദ്ദിഖി അവതരിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വീണ്ടും ഒരു രസകരമായ ദൃശ്യവുമായാണ് ഛന്ദ് രംഗത്ത് വന്നിരിക്കുന്നത്. കറാച്ചിയിലെ ഒരു പാന്‍ വില്‍ക്കുന്ന കടയെക്കുറിച്ചുള്ള വാര്‍ത്തയാണ് നവാബ് അവതരിപ്പിക്കുന്നത്.
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് ഇത്തവണയും ഛന്ദ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടിങ്ങിന്റെ അവസാന ഭാഗത്ത് പാന്‍ വായില്‍ വയ്ക്കണം എന്നാണ് ഉദ്ദേശം.
എന്നാല്‍, റിപ്പോര്‍ട്ടര്‍ തെറ്റിക്കുമ്പോള്‍ ഒപ്പമുള്ളവര്‍ ശരിയായി ചെയ്യും. റിപ്പോര്‍ട്ടര്‍ ശരിയാക്കുമ്പോള്‍ ഒപ്പമുള്ളവര്‍ തെറ്റിക്കും ഇതുതന്നെ തുടരുന്നതാണ് ദൃശ്യങ്ങള്‍. ആദ്യ വീഡിയോ പോലെ തന്നെ ഇതും നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം യൂട്യൂബില്‍ ഏറെ നാള് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha