കൊളംബിയന്‍ കഴുത സുന്ദരി!
നായകളില്‍ ബുദ്ധിയും സൗന്ദര്യവും കൂടുതലുള്ളത് ആരുടെ വളര്‍ത്തുനായയ്ക്കാണെന്ന് അറിയാന്‍ മനുഷ്യര്‍ക്കിടയില്‍ എന്തെല്ലാം മല്‍സരങ്ങളാണ് നടത്തുന്നത്! വിജയികളാകുന്ന നായകളെ പരിലാളിക്കാനും ഇവിടെ ആളുകളൊരുപാടുണ്ട്. പശുവിനുമുണ്ട് ഇവിടെ ആരാധകര്‍ ഏറെ.
എന്നാല്‍, ചുമടെടുത്തു മടുക്കുന്ന പാവം കഴുതയെ കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? പിന്നേയ്...ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്നതിനിടയ്ക്ക് കഴുതയുടെ സൗന്ദര്യം കണ്ടുപിടിച്ചു നടക്കാന്‍ തന്നെയാണ് നേരം എന്ന് പറയുന്നവരാണ് നമ്മിലധികം പേരും. എന്നാല്‍ കൊളംബിയന്‍ ജനത അങ്ങനെയല്ല, അവര്‍ക്ക് കഴുതകള്‍ സ്വന്തം കുടുംബാംഗങ്ങളപ്പോലെയാണ്.
കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ കഴുതകള്‍ക്കുവേണ്ടി നടത്തുന്ന സൗന്ദര്യമത്സരം കണ്ടാല്‍ മാത്രം മതി, കൊളംബിയന്‍ ജനതയ്ക്ക് കഴുതകളോടുള്ള പ്രിയം ബോധ്യമാകാന്‍! മൃഗങ്ങള്‍ക്ക് വേണ്ടി ഓട്ടമത്സരങ്ങളൊക്കെ പലേടത്തും നടക്കാറുണ്ടെങ്കിലും കൊളംബിയക്കാര്‍ക്ക് കഴുതകളെ ഓടിച്ചു വിഷമിപ്പിക്കുന്നതിനോടു യോജിപ്പില്ല.
പ്രത്യേക വസ്ത്രമൊക്കെ ധരിപ്പിച്ചു മോടിപിടിപ്പിച്ചാണ് കഴുതകളെ സൗന്ദര്യ മത്സരത്തില്‍ പങ്കെടുപ്പിക്കുക. അകമ്പടിക്കു സംഗീതവുമുണ്ടാകും. കഴിഞ്ഞ ദിവസം കൊളംബിയന്‍ നഗരമായ മോണ്ടിക്വിറയില്‍ നടന്ന മത്സരത്തില്‍ അമാസിജോസ് എന്ന കഴുതയാണ് സുന്ദരിപ്പട്ടമണിഞ്ഞത്.
അര്‍ക്കാബുക്കോ എന്ന ചെറു നഗരത്തിലെ ഒരു ഫാമില്‍ നിന്നു വന്ന അമാസിജോസ് 52 സുന്ദരികഴുതകളെ തോല്‍പിച്ചാണ് കിരീടം സ്വന്തമാക്കിയത്. അടുത്ത കഴുതസുന്ദരിയെ തെരഞ്ഞെടുക്കുംവരെ അമാസിജോസ് രാജ്ഞിയായി വിലസും.
https://www.facebook.com/Malayalivartha