സ്രാവിന് നേരിട്ട് കൈകൊണ്ട് ഭക്ഷണം നല്‍കാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്...
സ്രാവിനോടുള്ള സ്‌നേഹക്കൂടുതല്‍ കാരണം വിരല്‍ നഷ്ടമാകുന്ന അവസ്ഥയിലെത്തി ഓസ്‌ട്രേലിയക്കാരിയായ മെലീസ ബേണിങ്ങ്. ഓസ്‌ട്രേലിയയിലെ ഡുഗോങ് എന്ന പ്രദേശത്ത് മൂന്നു ദിവസത്തെ കടല്‍ സഞ്ചാരത്തിനെത്തിയപ്പോഴാണ് സ്രാവിന്റെ ആക്രമണം നേരിട്ടത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന മെലീസ തന്റെ പ്രവൃത്തി വിഡ്ഢിത്തമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. സ്രാവ് കടിച്ചതിനെ തുടര്‍ന്ന് വേര്‍പെട്ട് തൂങ്ങിയ വിരല്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്.
കടല്‍ സഞ്ചാരത്തിനിടെ ബോട്ടിന്റെ പിന്നിലായി സുഹൃത്തുക്കളോടൊപ്പമാണ് വലിയ ഉപദ്രവകാരികളല്ലാത്ത ടാവ്‌നി നഴ്‌സ് വിഭാഗത്തില്‍ പെട്ട സ്രാവിന് തീറ്റ നല്‍കാന്‍ മെലീസയെത്തിയത്. തീറ്റ വിതറിയതോടെ സ്രാവുകള്‍ ബോട്ടിനോടു ചേര്‍ന്ന് വന്നു. ഇതുകണ്ട മെലീസ ഇവയ്ക്ക് തീറ്റ നല്‍കാന്‍ തുടങ്ങി. ആദ്യമൊക്കെ തീറ്റ ഇട്ട് കൊടുത്തെങ്കിലും വൈകാതെ സ്രാവിന് നേരിട്ട് തീറ്റ കൊടുക്കണമെന്ന മോഹമായി. കുറച്ച് തവണ തീറ്റ കൊടുത്ത ശേഷമാണ് പെട്ടെന്ന് വാക്വം ക്ലീനര്‍ വലിച്ചെടുക്കുന്നത് പോലെയുള്ള അനുഭവം മെലീസയ്ക്ക് തോന്നിയത്.
അത് വാക്വം ക്ലീനര്‍ പോലെ തന്നെയായിരുന്നുവെങ്കിലും അകത്ത് മുഴുവന്‍ മൂര്‍ച്ചയുള്ള പല്ലുകള്‍ കൂടി ഉണ്ടായിരുന്നു എന്ന് പിന്നീടാണ് ബോധ്യപ്പെട്ടത് .സ്രാവ് മെലീസയുടെ കൈയില്‍ കടിച്ചു വലിച്ച് വെള്ളത്തിലേക്കിടുകയായിരുന്നു. മെലീസ കൈ കുടഞ്ഞിട്ടും സ്രാവ് വിരലിലുള്ള പിടി വിട്ടില്ല. കൂടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്രാവിന്റെ വായില്‍ അകപ്പെട്ട വിരല്‍ പുറത്തെടുത്തത്. മെലീസയ്ക്ക് വൈകാതെ പ്രഥമശുശ്രൂഷ നല്‍കുകയും കരയിലെത്തിച്ച് ആശുപത്രിയിലാക്കുകയും ചെയ്തു.
പിറ്റേന്നത്തെ പത്രത്തില്‍ സ്രാവിന്റെ ആക്രമണം എന്നൊക്കെ വലിയ തലക്കെട്ടുകളോടെ വാര്‍ത്ത വന്നത് പിന്നീടാണ് മെലീസ കണ്ടത്. വിരല്‍ തുന്നിച്ചേര്‍ത്ത് രണ്ട ദിവസത്തിന് ശേഷം വാര്‍ത്തകള്‍ കണ്ടപ്പോള്‍ മെലീസയ്ക്ക് ചിരിയാണ് വന്നത്.
വൈകാതെ മെലീസ ഫേസ്ബുക്കില്‍ തന്റെ അനുഭവം വിശദമായി കുറിച്ചു. ഒരു ചെമ്പന്‍ മുടിക്കാരിയുടെ മണ്ടത്തരത്തെ സ്രാവിന്റെ ആക്രമണം എന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് മെലീസ വിശദീകരിച്ചത്. ഇതോടെ ഇക്കാര്യവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏതായാലും വിരല്‍ നഷ്ടപ്പെടാത്തത് ഭാഗ്യമെന്നാണ് മെലീസ പറയുന്നത്. ഇനി സ്രാവിന് കൈ കൊണ്ട് ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തന്റെ അനുഭവം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും മെലീസ ഓര്‍മ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha