സുഹൃത്തുക്കളേയും ശത്രുക്കളേയും വേര്‍തിരിച്ചറിയാന്‍ പേര് നല്‍കുന്ന പെന്‍ഗ്വിനുകള്‍
സാമൂഹിക ജീവിതശൈലി , ബുദ്ധിശക്തി എന്നിവ കൊണ്ട് മനുഷ്യരുമായി ഏറ്റവുമടുത്ത് നില്‍ക്കുന്ന ജീവികളാണ് പെന്‍ഗ്വിനുകള്‍. അടുത്തിടെ ഗവേഷകര്‍ നടത്തിയ ഒരു കണ്ടെത്തല്‍ ഇവയെ ഒരു പടികൂടി മനുഷ്യനോട് അടുപ്പിക്കുന്നതാണ്. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് പെന്‍ഗ്വിനുകള്‍ പേരുകള്‍ നല്‍കാറുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ കിങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. സുഹൃത്തുക്കള്‍ക്കു മാത്രമല്ല ശത്രുക്കള്‍ക്കും പേര് നല്‍കുന്ന സ്വഭാവം പെന്‍ഗ്വിനുകള്‍ക്കുണ്ടത്രെ.
ഇതാദ്യമായാണ് മനുഷ്യനല്ലാത്ത മറ്റൊരു ജീവി തങ്ങളുടെ സഹജീവികള്‍ക്ക് പേര് നല്‍കുന്നതായി കണ്ടെത്തുന്നത്. ചില പെന്‍ഗ്വിനുകളെ മാത്രം കാണുമ്പോള്‍ മറ്റ് എല്ലാ പെന്‍ഗ്വിനുകളും ഒരേ തരത്തിലുള്ള ശബ്ദമാണ് എല്ലായ്‌പോഴും പുറപ്പെടുവിക്കുന്നത്. ഇതില്‍ നിന്നാണ് ഈ ശബ്ദം പേരിനു തുല്യമായ ഒന്നാണെന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്.
മനുഷ്യരില്‍ ഒരാളെ മറ്റെല്ലാവരും വിളിക്കുന്നത് ഒരേ പേരാണെങ്കില്‍ ഒരേ പെന്‍ഗ്വിനെ തന്നെ മറ്റ് പെന്‍ഗ്വിനുകള്‍ വിളിക്കുന്നത് വ്യത്യസ്തമായ പേരുകളിലായിരിക്കുമെന്നു മാത്രം. 17 ബോട്ടില്‍നോസ് പെന്‍ഗ്വിനുകളില്‍ രണ്ട് വര്‍ഷത്തോളമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു പെന്‍ഗ്വിന്‍ തന്നെ പല പെന്‍ഗ്വിനുകളെയും കാണുമ്പോള്‍ പുറപ്പെടുവിക്കുന്നത് വ്യത്യസ്തങ്ങളായ ശബ്ദങ്ങളാണെന്ന് ഗവേഷകര്‍ മനസ്സിലാക്കി. തുടര്‍ന്ന് ഇതേ ശബ്ദം തന്നെ അവ പിന്നീടുള്ള കണ്ടു മുട്ടലുകളിലും ആവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലാക്കി. പ്രിയപ്പെട്ട പെന്‍ഗ്വിനുകള്‍ അടുത്തെത്തുമ്പോഴും ശത്രുക്കളായ പെന്‍ഗ്വിനുകള്‍ അടുത്തെത്തുമ്പോഴും ഇത്തരത്തില്‍ ആവര്‍ത്തന ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതില്‍ നിന്നാണ് സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും പേരു നല്‍കുന്ന പെന്‍ഗ്വിനുകളുടെ ശീലത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
കൂടാതെ പെന്‍ഗ്വിനുകള്‍ക്ക് മറ്റൊരാള്‍ തങ്ങളെ വിളിക്കുന്ന പേര് തിരിച്ചറിയാനും കഴിയുന്നുണ്ടെന്നതാണ് ഗവേഷകരെ കൂടുതല്‍ അമ്പരപ്പിക്കുന്ന കാര്യം. ഇങ്ങനെ സ്വന്തം പേരിനുള്ള വിളികേള്‍ക്കുന്ന പെന്‍ഗ്വിനുകള്‍ മറുപടിയായി വിളിക്കുന്ന പെന്‍ഗ്വിനുകളെ അവരുടെ പേരുപയോഗിച്ചും വിളിക്കാറുണ്ട്. അതു കൊണ്ടുതന്നെയാണ് ഈ ആശയവിനിമയം മനുഷ്യര്‍ക്കിടയിലുള്ളതു പോലെ തന്നെ സങ്കീര്‍ണ്ണമായ ഒന്നാണെന്ന് ഗവേഷകര്‍ പറയുന്നതും.
പെന്‍ഗ്വിനുകള്‍ക്ക് ഇടയിലുള്ള ശക്തമായ സാമൂഹിക ബന്ധത്തിന്റെ സൂചനയാണ് ഇവയ്ക്കിടയിലെ ഈ സങ്കീര്‍ണ്ണമായ സംസാരരീതി ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha