ആ 24 മണിക്കൂറില്‍ ആകാശം കൈയ്യടക്കിയത് രണ്ടു ലക്ഷം വിമാനങ്ങള്‍!
രാജ്യാന്തര തലത്തില്‍ ഒരു ദിവസത്തില്‍ എത്ര വിമാനങ്ങള്‍ പറക്കുന്നുണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? 2,02,157 വിമാനങ്ങള്‍ ആകാശം കീഴടക്കിയ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസത്തിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്‌റഡാര്‍24.
ആകാശനീലിമയില്‍ 24 മണിക്കൂറിനുള്ളില്‍ പറന്ന വിമാനങ്ങള്‍ മഞ്ഞ നിറത്തിലുള്ള ബിന്ദുക്കളുടെ കൂട്ടമായി രേഖപ്പെടുത്തിയിട്ടുള്ള ഈ ഫോട്ടോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
രണ്ട് ലക്ഷത്തിലേറെ വിമാനങ്ങള്‍ ആകാശം കീഴടക്കിയ ആദ്യ ദിവസമായിരുന്നു ഇതെന്നാണ് 2006-ല്‍ വ്യോമ നിരീക്ഷണം ആരംഭിച്ച ഫ്‌ലൈറ്റ്‌റഡാര്‍24, സമൂഹമാധ്യമായ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത് സംഭവിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു എന്നല്ലാതെ കൃത്യമായ ഒരു തീയതി ഫ്‌ലൈറ്റ്‌റഡാര്‍24 പുറത്തുവിട്ടിട്ടില്ല.
ഒരേ സമയം 19,000 വിമാനങ്ങള്‍ ആകാശത്തുണ്ടായ നിമിഷമുണ്ടായിരുന്നുവെന്നും ഇവര്‍ അറിയിച്ചു. ഓഗസ്റ്റ് മാസമാണ് ഏറ്റവും തിരക്കേറിയ സമയമെന്നാണ് നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. യൂറോപ്പിലോ അമേരിക്കയിലെയോ വാരാന്ത്യ അവധിക്കനുസരിച്ച് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ് ഏറ്റവും തിരക്കുള്ള ദിനം.
https://www.facebook.com/Malayalivartha