ഭാര്യയോടുള്ള സ്‌നേഹം ഇത്തിരിക്കൂടിപ്പോയോ....എന്നൊരു സംശയം!
തന്റെ ഭാര്യ ഒഴികെയുള്ള ലോകത്തുള്ള മറ്റ് പെണ്ണുങ്ങളെല്ലാം സുന്ദരികളാണെന്ന വിചാരമുള്ളവരാണ് ഭൂരിപക്ഷം ഭര്‍ത്താക്കന്മാരും!
എന്നാല്‍ ഇവാന്‍ പന്റിലീവ് എന്ന റഷ്യന്‍ വ്യവസായി അത്തരക്കാരനല്ല. എന്നു മാത്രമല്ല, ഭാര്യയോടുള്ള സ്‌നേഹം ഇത്തിരിക്കൂടിപ്പോയി എന്നതിന് റഷ്യന്‍ സമൂഹമാധ്യമങ്ങളില്‍ കഠിന പൊങ്കാലയാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് കക്ഷി.
സംഭവം എന്താണെന്നോ...? റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഭരണനേതൃത്വം ലോകകപ്പ് പ്രചാരണത്തിനുള്ള കരാര്‍ നല്‍കിയത് ഇവാന്റെ ഉടമസ്ഥതയിലുള്ള പരസ്യക്കമ്പനിക്കായിരുന്നു. ലോകകപ്പിന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ടുള്ള പരസ്യചിത്രങ്ങളും കട്ടൗട്ടുകളും നിര്‍മിക്കുകയെന്നതായിരുന്നു ചുമതല.
ഇവാന്‍, അധികൃതര്‍ പറഞ്ഞപോലെ കൃത്യസമയത്തുതന്നെ പരസ്യ ചിത്രങ്ങളും കൂറ്റന്‍ കട്ടൗട്ടുകളുമൊക്കെ തയാറാക്കി മോസ്‌കോയുടെ വിവിധ ഭാഗങ്ങളില്‍ നിരത്തി. എന്നാല്‍, എല്ലാത്തിലും നായിക ഒരേ ഒരാള്‍, ഇവാന്റെ ഭാര്യ ഡാരിയ പന്റിലീവ്. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ സമൂഹമാധ്യമങ്ങള്‍ ഇവാനെ പഞ്ഞിക്കിട്ടു.
സര്‍ക്കാര്‍ ചെലവില്‍ സ്വന്തം ഭാര്യയുടെ കട്ടൗട്ട് വയ്ക്കാന്‍ നാണിമില്ലേയെന്നാണ് ആളുകളുടെ ചോദ്യം. മോഡലിംഗ് രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരുപാട് സുന്ദരികളുള്ളപ്പോള്‍ എന്തിനാണ് ഈ പാതകമെന്ന് റഷ്യന്‍ യുവാക്കള്‍ ട്രോളുകളിറക്കി. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള ഇവാന്റെ ഉത്തരം, 'എന്റെ ഭാര്യയുടെ സൗന്ദര്യത്തില്‍ അസൂയ പൂണ്ടവരാണ് പ്രശ്‌നമുണ്ടാക്കുന്നത്''എന്നു മാത്രമാണ്.
https://www.facebook.com/Malayalivartha