ചുവന്ന കണ്ണുകളുള്ള വെളുത്ത രാജവെമ്പാലയെ കണ്ടെത്തി!
ബെംഗളൂരുവിലെ മതിക്കേരി മേഖലയില്‍ നിന്ന് വെളുത്ത നിറവും ചുവന്ന കണ്ണുകളുമുള്ള രാജവെമ്പാലയെ കണ്ടെത്തി. അപൂര്‍വമായി മാത്രം പാമ്പുകള്‍ക്കു സംഭവിക്കുന്ന ആല്‍ബിനോ എന്ന അവസ്ഥയാണ് രാജവെമ്പാലയുടെ ഈ വെളുത്ത നിറത്തിനു കാരണം. ഒരാഴ്ച മാത്രം പ്രായമുള്ള രാജവെമ്പാലക്കുഞ്ഞാണിത്.
പാമ്പ് പിടുത്ത വിദഗ്ധരായ രാജേഷ്, വിവേക് എന്നിവര്‍ ചേര്‍ന്നാണ് മതിക്കേരി മേഖലയിലുള്ള ഒരു വീട്ടില്‍ നിന്ന് പാമ്പിനെ രക്ഷിച്ചത്. നാല് പാമ്പിന്‍ കുഞ്ഞുങ്ങളെ ഒരുമിച്ചു കണ്ടെത്തിയതിനെ തുടര്‍ന്ന് ജെഡി പാര്‍ക്ക് റെസിഡന്‍ഷ്യല്‍ കോളനിയിലെ ആളുകള്‍ ഇവരെ സഹായത്തിനു വിളിക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ തന്റെ അനുഭവത്തിനിടയില്‍ ഇതാദ്യമായാണ് ബെംഗളൂരുവില്‍ നിന്ന് വെളുത്ത പാമ്പിനെ പിടികൂടുന്നതെന്ന് രാജേഷ് പറഞ്ഞു. പിന്നീടാണ് ഇത് ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമാണെന്ന് സ്ഥിരീകരിച്ചത്.
ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുത്ത നിറമുള്ളവരാക്കി മാറ്റുന്നത്. സസ്തനികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഉരഗ വര്‍ഗങ്ങളില്‍ അപൂര്‍വമായി മാത്രമാണ് അല്‍ബിനിസം ബാധിച്ചവയെ കണ്ടെത്താന്‍ കഴിയുന്നത്. ബെംഗളൂരുവില്‍ നിന്ന് പിടികൂടിയ വെളുത്ത രാജവെമ്പാലയേയും മറ്റ് പാമ്പിന്‍ കുഞ്ഞുങ്ങളെയും പിന്നീട് വാസയോഗ്യമായ മറ്റൊരു സ്ഥലത്ത് തുറന്നുവിട്ടു.
https://www.facebook.com/Malayalivartha