ജപ്പാനിലെ 'പാമ്പുകള്‍'!
ജപ്പാന് പല കാര്യങ്ങളിലും ആഗോളതലത്തില്‍ നല്ലപേരുണ്ട്. അതിലൊന്ന് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ലോകത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യമാണ് ജപ്പാന് എന്നതാണ്.
എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തിലങ്ങനെയല്ലെന്നാണ് വാര്‍ത്തകള്‍. ജപ്പാന്‍കാര്‍ക്ക് എങ്ങനെയാണ് പാര്‍ട്ടി നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് മറ്റുള്ളവര്‍ കളിയാക്കുന്നത്. അമിത മദ്യപാനമാണ് ജപ്പാനിലെ പാര്‍ട്ടികളില്‍ നടക്കുന്നതത്രേ.
ടോക്യോ ടൈംസിലെ ബ്രിട്ടീഷുകാരനായ ഫോട്ടോഗ്രാഫര്‍ ലീ ചാപ്മാന് ഒന്നോ രണ്ടോ വര്‍ഷത്തേക്കെന്ന പേരില്‍ ജപ്പാനിലെത്തിയതാണ്.
വെള്ളമടിച്ച് വീലായി തെരുവില്‍ കിടക്കുന്ന ജപ്പാന് യുവത്വത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുക ആയിരുന്നു ലക്ഷ്യം. എന്നാല്‍ പുളളിക്കിതുവെരെ തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ലത്രേ.
കള്ളുകുടിച്ചു വഴിയില്‍ കിടക്കുന്ന യുവാക്കളുടെ ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ചാപ്മാനും പുള്ളീടെ പത്രവും അത്യാവശ്യം വിമര്‍ശനങ്ങളൊക്കെ നേരിടുന്നുണ്ട്.
കോടിക്കണക്കിന് ആളുകള്‍ മദ്യപിക്കുന്നുണ്ട്. അതില്‍ കുറച്ചുപേര്‍ വഴിയില്‍ കിടക്കുന്നുമുണ്ട്. ഇതിലെന്താണ് ഇത്രകാര്യം. എന്നും വിമര്‍ശകര്‍ ചാപ്മാനോട് ചോദിക്കുന്നു. ചിത്രങ്ങള്‍ കാണാം.
https://www.facebook.com/Malayalivartha