കാറിനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ആശാന്‍ എത്തി!
കാറുകളെ ഡ്രൈവിംഗിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനവുമായി സ്റ്റാര്‍ട്ടപ് രംഗത്ത് എത്തി.
കേംബ്രിജ് സര്‍വ്വകലാശാലയിലെ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വേയിന്‍ എന്ന സ്റ്റാര്‍ട്ടപ് ആണ് കണ്ടെത്തലിനു പിന്നില്‍. ഇവര്‍ നിര്‍മിച്ച സംവിധാനം ഘടിപ്പിച്ചാല്‍ വാഹനങ്ങള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനാവുമെന്ന് വെയിന്‍ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നു.
സംവിധാനത്തിന്റെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. 30 മിനിറ്റ് നേരത്തെ പരിശീലനത്തിനു ശേഷം വാഹനം സ്വയം ഡ്രൈവ് ചെയ്യുന്നതായി ഈ വീഡിയോ ദൃശ്യത്തില്‍ കാണാം.
ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ( ജിപിയു ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാലു തലങ്ങളുള്ള ശൃംഖലയിലൂടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ ശ്രമിച്ചുവരികയാണെന്നും ഉടന്‍ തന്നെ സംവിധാനം വ്യാവസായിക അടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും വെയിന്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha