ഭൂനിരപ്പില്‍ നിന്ന് 20 മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭക്ഷേത്രം
മണ്ണിനടിയില്‍ കിലോമീറ്റര്‍ നീളമുളള ക്ഷേത്രം ഒറ്റയ്ക്ക് പണിത അര്‍മേനിയക്കാരന്‍ ലിവോണ്‍ കെല്യാണിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ തോസിയ പറയുന്നത് ഇങ്ങനെയാണ്.
'അദ്ദേഹം ഒരു സ്വപ്നജീവിയായിരുന്നു. സ്വപ്‌നത്തില്‍ ലഭിച്ച വെളിപാടുകള്‍ അനുസരിച്ചാണ് അദ്ദേഹം ക്ഷേത്രത്തിനായി ഈ സ്ഥലം തുരന്നത്''. 28 വര്‍ഷം കൊണ്ട് ലിവോണ്‍ അര്‍മേനിയയിലെ കൊട്യെകില്‍, തന്റെ വീടിന്റെ അടിയിലായി പണിത ക്ഷേത്രം അടുത്തിടെയാണ് സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്. അപ്പോഴേക്കം ലിവോണ്‍ മരിച്ച് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.
ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ കല്യാണി, സന്ദര്‍ശകരുടെ വരവും മറ്റും തന്റെ ഏകാന്തത നശിപ്പിക്കുമല്ലോ എന്നു കരുതിയായിരുന്നു ഇക്കാലമത്രയും ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കാതിരുന്നത്. ഇന്നിപ്പോള്‍ ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരകേന്ദ്രമായി ലിവോണിന്റെയും തോസിയയുടെയും വീട് മാറിയതിന് കാരണം ഭര്‍ത്താവിന്റെ കരവിരുത് ആരും അറിയാതെ പോകരുന്നതെന്ന ചിന്ത മനസിലുദിച്ചതോടെ ആയിരുന്നു.
280 ചതുരശ്ര മീറ്റര്‍ വ്യാസമുളള ഭൂഗര്‍ഭക്ഷേത്രം ഭൂനിരപ്പില്‍ നിന്ന് 20 മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്നു. അനേകം ഇടുങ്ങിയ ഇടനാഴികളും ഏഴു മുറികളുമുണ്ട്. ചുവരുകളെല്ലാം അലങ്കരിച്ചിരിക്കുന്നത് പലതരം മനോഹര രൂപങ്ങള്‍ കൊത്തിവച്ചാണ്. ഇതെല്ലാം ലിവോണ്‍ ഉളിയും ചുറ്റികയും മാത്രമുപയോഗിച്ചു തീര്‍ത്തതാണെന്നറിയുമ്പോഴാണ് കാഴ്ചക്കാരുടെ വിസ്മയം ഇരട്ടിയാകുന്നത്.
ക്ഷേത്രനിര്‍മിതിക്കായി ദിനംപ്രതി 18 മണിക്കൂറോളം ലിവോണ്‍ ചെലവിട്ടിരുന്നതായി തോസിയ പറയുന്നു. അക്കാലങ്ങളില്‍ സംസാരം തീര്‍ത്തും കുറവായിരുന്നു. സ്വപ്‌നത്തില്‍ കണ്ടതാണ് നിര്‍മിക്കുന്നതെന്ന് മാത്രമാണ് പലപ്പോഴും പറഞ്ഞിരുന്നതത്രേ. എന്തായാലും ജീവിച്ചിരുന്ന കാലത്ത് ആരാലും അറിയപ്പെടാതെപോയ തന്റെ ഭര്‍ത്താവിന്റെ പ്രതിഭ ഇപ്പോഴെങ്കിലും അംഗീകരിക്കപ്പെട്ടതിലുള്ള സംതൃപ്തിയില്‍ ക്ഷേത്രത്തിനു കാവലിരിക്കുകയാണ് തോസിയ.
https://www.facebook.com/Malayalivartha