ബാക്ടീരിയ-സോളാര്‍-പാനല്‍ കണ്ടുപിടിച്ചു
ബാക്ടീരിയയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാനലുമായി ശാസ്ത്രജ്ഞര്‍.
ഈ കണ്ടെത്തലിന് പിന്നില്‍ ബ്രിട്ടീഷ് കൊളംബിയന്‍ സര്‍കലാശാലയിലെ ശാസ്ത്രജ്ഞരാണ്. ഇന്ത്യന്‍ വംശജനായ പ്രൊഫെസര്‍ വിക്രമാദിത്യ യാദവും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു.
അനേകം ബാക്ടീരിയകള്‍ അടങ്ങിയ സോളാര്‍ സെല്ലുകളാണ് ബയോജനിക് സോളാര്‍ പാനലിന്റെ അടിസ്ഥാന ഘടകം.
സൂര്യപ്രകാശം വൈദ്യുതോര്‍ജമാക്കി മാറ്റുന്നത് സെല്ലിലുള്ള ബാക്ടീരിയകളാണ്.
മേഘാവൃതമായ അന്തരീക്ഷത്തില്‍പ്പോലും വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തങ്ങള്‍ കണ്ടെത്തിയ ബയോജനിക് സോളാര്‍ പാനലിനു കഴിയും .
സസ്യങ്ങളിലെ പ്രകാശ സംശ്ലേഷണത്തിന്റെ മാതൃകയിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും പ്രഫസര്‍ വിക്രമാദിത്യ യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha