അക്കിലസ് പൂച്ച മാത്രം താരമായാല്‍ പോരല്ലോ എന്ന് ഈ പൂച്ചയ്ക്ക് തോന്നിയോ ആവോ...?
പോളിഷ് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.ജെര്‍സി തര്‍ഗാസ്‌കിയുമായി ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖം നടത്തുകയായിരുന്നു. അപ്പോഴാണ് ജെര്‍സി തര്‍ഗാസ്‌കിയുടെ വളര്‍ത്തുപൂച്ച അഭിമുഖത്തിനിടെ തന്റെ ഉടമസ്ഥന്റെ തോളില്‍ ചാടിക്കയറിയത്.
ലിസിയോ എന്ന ആ പൂച്ച അദ്ദേഹത്തിന്റെ തലയില്‍ ഉരുമി സ്‌നേഹം പ്രകടിപ്പിച്ചു. ഉടമ തന്നെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മനസ്സിലായതോടെ അവള്‍ അദ്ദേഹത്തിന്റെ തല നക്കിത്തുടച്ചു. ഈ സമയം വാലുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ച മറയ്ക്കാനും മനഃപൂര്‍വ്വമല്ലാത്ത ശ്രമം നടത്തി.
എന്തിനേറെ ഗൗരവമായ ആ രാഷ്ട്രീയ ചര്‍ച്ച പൂച്ച കൊണ്ടുപോയി എന്നു പറയുന്നതാവും ശരി. രാജ്യത്തെ പരമാധികാര സുപ്രീം കോടതിയെ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ അവലോകനം നടത്തുകയായിരുന്നു ഡോ.ജെര്‍സി.
ടച്ച് പബ്ലിക് ടിവിക്കു വേണ്ടി റൂഡി ബ്യൂമ എന്ന മാധ്യമപ്രവര്‍ത്തകനാണ് അഭിമുഖം എടുത്തത്. ഗൗരവമേറിയ ചര്‍ച്ചയ്ക്കിടെ പൂച്ചയുടെ സ്‌നേഹപ്രകടനം ഒട്ടും ചോര്‍ത്താതെ തന്നെ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണവും ചെയ്തു. ഫിഫ ലോകകപ്പ് ഫലങ്ങള്‍ പ്രവചിച്ച് താരമായത് അക്കിലസ് എന്ന ഒരു പൂച്ചയാണെന്ന് ലിസിയോ അറിഞ്ഞിട്ടുണ്ടാവണം!
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ രംഗം ഇതിനകം 2.7 ലക്ഷം പേരാണ് വീക്ഷിച്ചത്.
https://www.facebook.com/Malayalivartha