4 കോടിയുടെ സൂപ്പര്‍ കാര്‍ ഓടിക്കവേ ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തി...
ബ്രേക്കിനു പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് നാലുകോടി രൂപവിലയുള്ള സൂപ്പര്‍ കാര്‍ അടുത്തുള്ള വാഹനത്തിലേക്ക് ഇടിച്ചുകയറി. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിക്കാഗോയിലെ വെസ്റ്റ് ലൂപ്പിലാണ് സംഭവം.
പുത്തന്‍ ലംബോര്‍ഗിനി ഹുറാകാന്‍ സ്‌പൈഡറാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയപ്പോള്‍ കുതിച്ചു ചാടിയ സൂപ്പര്‍ കാര്‍, തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട സിവിക്കിലേക്ക് ഇടിച്ചു കയറിയപ്പോള്‍ സിവിക്ക് ഉയര്‍ന്ന് അതിന്റെ പിന്‍വശം ലംബോര്‍ഗിനിയുടെ മുകളിലായി ലാന്‍ഡ് ചെയ്യുകയും ആയിരുന്നു.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.2 സെക്കന്റുകള്‍ മാത്രം ആവശ്യമുള്ള സ്‌പൈഡറിന്റെ ഹൃദയം 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ്. ലംബോര്‍ഗിനിയുടെ സൂപ്പര്‍ കാറായ ഹുറാകാന്റെ കണ്‍വേര്‍ട്ടിബിള്‍ പതിപ്പാണിത്. പരമാവധി 610 ബി എച്ച് പി കരുത്തും 560 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഉള്ളത്.
https://www.facebook.com/Malayalivartha