ഈ നവദമ്പതികള്‍ അവരുടെ വിവാഹദിനം മറക്കുകയേ ഇല്ല, കാരണം എന്തെന്നോ...?
കൃത്യമായ നോട്ടം, ശ്രദ്ധ, ഒരു അസാധാരണ നിമിഷം മുന്‍കൂട്ടി കാണാനുള്ള മനസ്. അത്രമാത്രം മതി ഒരു നല്ല ഫോട്ടോയ്ക്ക് എന്നുപറയാറുണ്ട്. ഈ ചേരുവകള്‍ തന്നെയാണ് ഈ കല്ല്യാണ ഫോട്ടോ ഷൂട്ടിനേയും അപൂര്‍വ്വമായ ഒരു അനുഭവമാക്കുന്നത്. എന്നാല്‍ കാമറ കൈകാര്യം ചെയ്തിരുന്നവരുടെ നോട്ടമോ ശ്രദ്ധയോ അല്ല ഈ അസാധാരണ നിമിഷം സമ്മാനിച്ചതെന്നു മാത്രം!
അമേരിക്കയില്‍ വിവാഹദിനത്തില്‍ ദമ്പതികള്‍ മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരുന്ന് പ്രണയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു കാമറാ സംഘം. പക്ഷേ ആ സ്വര്ഗതുല്യനിമിഷത്തിലും ആ ദമ്പതികള്‍ പരിസരം മറന്നുപോകാതിരുന്നത് അവരുടെ ആ നല്ല ദിനത്തിന്റെ സന്തോഷം കെട്ടുപോകാതിരിക്കാന്‍ സഹായകമായി.
കാമറയ്ക്ക് മുമ്പില്‍ ബെഞ്ചില്‍ ഇരുന്നു കണ്ണില്‍ക്കണ്ണില്‍ നോക്കി സല്ലപിക്കവേയാണ് തലയ്ക്കു മുകളില്‍ ഒരു കിരുകിരാ ശബ്ദം കേട്ട് ഇരുവരും മുകളിലേക്ക് നോക്കിയത്.
അപ്പോള്‍ അതാ ഒരു വലിയ മരക്കൊമ്പ് താഴേക്ക് വീഴാന്‍ പാകത്തില്‍ ഒടിഞ്ഞു വരുന്നു. സകല ദൈവങ്ങളെയും വിളിച്ച് ഇരുവരും കുതറിമാറി. അവര്‍ മാറിയ സ്ഥലത്തേക്ക് അപ്പോള്‍ തന്നെ ആ മരത്തിന്റെ ഒരു വന്‍ ശിഖരം വന്നു വീണു. ആ നിമിഷത്തില്‍ അവര്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍...ആ വിവാഹദിനം ഒരു കറുത്തദിനമായേനെ...!
https://www.facebook.com/Malayalivartha