വ്യത്യസ്തമായ ഒരു മനസ്സമ്മതത്തിന് പശ്ചാത്തലം ഒരുക്കി റാസ് അല്‍ ഖൈമ ടൂറിസം അധികൃതരും ടോറോ വെര്‍ഡെ യുഎഇ-യും!
വിവാഹ അഭ്യര്‍ത്ഥനയില്‍ വ്യത്യസ്തത കൊണ്ടുവരിക എന്നതാണ് യുവാക്കള്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ബെംഗളൂരു സ്വദേശിയായ ആഡ്രിയന്‍ മക്കയ് തന്റെ പ്രണയിനിയായ സൂസന്‍ കുരുവിള എന്ന മലയാളിപ്പെണ്ണിനോട് മനസ്സമ്മതം ചോദിക്കുമ്പോള്‍ അതിലൊരല്‍പ്പം സാഹസികതയും ഉണ്ടായിരിക്കണമെന്ന പക്ഷക്കാരനായിരുന്നു. അതിനായി അവന്‍ തിരഞ്ഞെടുത്ത സ്ഥലവും സന്ദര്‍ഭവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ലോകത്തെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനായ റാസ് അല്‍ ഖൈമയിലെ സിപ്‌ലൈനില്‍ വച്ചാണ് ഈ യുവാവ് പ്രണയിനിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ബെംഗളുരുവിലാണ് സൂസനും താമസിക്കുന്നത്. യുഎഇയിലെ ഏറ്റവും പൊക്കം കൂടിയ മലനിരയായ ജബല്‍ ജയ്‌സിലാണ് ഈ സിപ്‌ലൈന്‍ സ്ഥിതി ചെയ്യുന്നത്. റാസ് അല്‍ ഖൈമ ടൂറിസം അധികൃതരും ടോറോ വെര്‍ഡെ യുഎഇ എന്നിവരും ചേര്‍ന്ന് ഒരുക്കിയ 'വില്‍ യു മാരി മീ' എന്ന ബാനറിന് കീഴിലായിരുന്നു ഇവരുടെ ഈ വിവാഹാഭ്യര്‍ത്ഥന.
2.83 കിലോമീറ്റര്‍ ഉയരത്തിലേക്ക് സിപ്‌ലൈനിലൂടെ ആദ്യം പറന്നത് അഡ്രിയാന്‍ ആണ്. പിന്നാലെ സൂസനും പറന്നെത്തി. സൂസന്‍ അടുത്തെത്താറായപ്പോള്‍ എന്നെ വിവാഹം ചെയ്യുമോ എന്നെഴുതിയ ബാനര്‍ അഡ്രിയാന്‍ എടുത്തുയര്‍ത്തി. സിപ് ലൈനിലൂടെ പറന്ന് നീങ്ങിയതിന്റെ അമ്പരപ്പില്‍ തന്നെ സൂസന്‍ സമ്മതവും അറിയിച്ചു. ഇരുവരും വിവാഹ അഭ്യര്‍ത്ഥന നടത്താനായി മുന്‍കൂട്ടി തീരുമാനിച്ചു തന്നെയാണ് ഇവിടെ എത്തിയത്.
മനഃസമ്മതം വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ലോകത്തെ നീളമുള്ള സിപ് ലൈനിനെക്കുറിച്ച് കേള്‍ക്കുന്നതെന്നാണ് ആഡ്രിയാന്‍ പറയുന്നത്. ഇതു തന്നെയായിരിക്കും ഏറ്റവും ഉചിതമായ രീതി എന്ന് ഉറപ്പിച്ചു.
റാസ് അല്‍ ഖൈമയില്‍ നിന്നും ജയ്‌സ് മലനിരകളിലേക്കുള്ള യാത്രയും സിപ്‌ലൈനിലൂടെയുള്ള ഈ സാഹസിക പറക്കലും ഒരിക്കലും മറക്കാനാകാത്ത ഓര്‍മ തന്നെയാണ് സമ്മാനിച്ചതെന്നും ഈ പ്രണയിനികള്‍ പറയുന്നു.
https://www.facebook.com/Malayalivartha