രണ്ടാം വയസില്‍ ഓര്‍മയ്ക്കുള്ള ലോകറെക്കോര്‍ഡ് മീത് അമര്യയ്ക്ക് സ്വന്തം!
മുതിര്‍ന്നവര്‍ക്ക് പോലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് തെറ്റുകൂടാതെ പറയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ രണ്ടുവയസുകാരി മീത് അമര്യ ഗുലാത്തിക്ക് അതൊരു വലിയ കാര്യമേയല്ല. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ വെറും ഒരു മിനിറ്റുകൊണ്ട് മീത് പറഞ്ഞുതീര്‍ക്കും.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേര് പറയുന്ന ഇന്ത്യക്കാരിയായ ഏറ്റവും ചെറിയ വ്യക്തിയെന്ന ലോക റെക്കോര്‍ഡും ഇവള്‍ സ്വന്തം പേരിലാക്കി.
ഡല്‍ഹി സ്വദേശിയാണ് മീത്. അമ്മ ഉര്‍വശി ഗുലാത്തിയാണ് ഗുരു. മീതിന് ഏഴു മാസമുള്ളപ്പോള്‍ മുതല്‍ ഉര്‍വശി പഠിപ്പിച്ചു തുടങ്ങി. രണ്ടു വയസായപ്പോഴേക്കും മീതിന് എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാന തലസ്ഥാനങ്ങളുടെയും പേരുകള്‍ മന:പാഠമായി. ഡല്‍ഹിക്കകത്തും പുറത്തും നടന്ന നിരവധി മത്സരങ്ങളില്‍നിന്ന് ഇതിനോടകം ധാരാളം സമ്മാനങ്ങള്‍ ഈ കൊച്ചുമിടുക്കി വാരിക്കൂട്ടിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേര് പറയുന്നതു മാത്രമല്ല, ഗായത്രീ മന്ത്രവും മഹാമൃത്യുഞ്ജയ മന്ത്രവും തെറ്റു കൂടാതെ മീത് ചൊല്ലും. മകളുടെ ഓര്‍മ്മശക്തി അപാരമാണെന്നും വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. മീതിനെ ഇനിയും ഒരുപാട് മത്സരങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുപ്പിക്കണമെന്നാണ് അച്ഛന്‍ രാഹുല്‍ ഗുലാത്തിയുടെ ആഗ്രഹം.
https://www.facebook.com/Malayalivartha