ബസ് തടഞ്ഞുനിര്‍ത്തി ഉള്ളിലേക്ക് തുമ്പിക്കൈ കടത്തി ആന വാഴപ്പഴം കവര്‍ന്നു, തുമ്പിക്കൈക്കിടയില്‍ ഞെരുങ്ങിയെങ്കിലും ഡ്രൈവര്‍ ജീവാപായം കൂടാതെ രക്ഷപ്പെട്ടു!
ശ്രീലങ്കയിലെ കട്ടരാഗമയില് ഒരു കാട്ടാന ബസ് നടുറോഡില്‍ കയഠി നിന്ന് ബസ് തടഞ്ഞു. ആനവരുന്നത് കണ്ട് അതിന്റെ ശ്രദ്ധ തിരിക്കാനായി ബസിനുള്ളിലുണ്ടായിരുന്ന കവര്‍, ഡ്രൈവര്‍ പുറത്തേക്കെറിഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ആന ബസിനുള്ളിലേക്ക് തുമ്പിക്കൈ കടത്തുകയായിരുന്നു.
അവിടെയുണ്ടായിരുന്ന പഴമായിരുന്നു ആനയുടെ ലക്ഷ്യം. ആന പഴം പരതിയ സമയമത്രയും തുമ്പിക്കൈയുടെ അടിയില്‍ ഞെരുങ്ങിയമര്‍ന്ന് ഇരിക്കുകയായിരുന്നു പേടിച്ചരണ്ട ബസ് ഡ്രൈവര്‍.
പെട്ടെന്ന് യാത്രക്കാരിലൊരാള്‍ ഓടിവന്ന് പഴമെടുത്ത് തുമ്പിക്കൈയില്‍ തിരുകി വച്ച് കൊടുത്തു. പഴം കിട്ടിയപാടെ ആന ബസിനെ പോകാന്‍ അനുവദിച്ചു.
തലനാരിഴയ്ക്കാണ് ആനയുടെ തുമ്പിക്കൈക്കിടയില്‍ നിന്നും ഡ്രൈവര്‍ രക്ഷപെട്ടത്. ആനയുടെ ഈ മോഷണ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha