ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറി പഞ്ചാബില്‍ നിന്നൊരു ബൈക്കര്‍ പൊലീസ്, ഇനി ഗിന്നസ് റെക്കോര്‍ഡ് പ്രകടനം നടത്താനുള്ള തയാറെടുപ്പില്‍
നിങ്ങള്‍ പഞ്ചാബിലെ ഫിറോസ്പൂര്‍ വഴി യാത്ര പോയാല്‍ ബുള്ളറ്റില്‍ അഭ്യാസം കാണിക്കുന്ന ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടിയേക്കും. കാക്കിയിട്ട് ബൈക്ക് സ്റ്റണ്ട് നടത്തുന്ന രത്തന്‍ സിങ് ആണത്. പഞ്ചാബ് പൊലീസ് സേനയിലെ ഹെഡ്‌കോണ്‍സ്റ്റബിളാണ് ബുള്ളറ്റില്‍ നിന്നുകൊണ്ടും, കിടന്നുമൊക്കെ അഭ്യാസം കാണിക്കുന്ന ഈ പൊലീസുകാരന്‍.
നമ്മുടെ നാട്ടില്‍ ബൈക്കില്‍ ഇത്തരം അഭ്യാസം കാണിക്കുന്ന യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുമ്പോള്‍, പഞ്ചാബില്‍ നിന്നൊരു പൊലീസുകാരന്‍ തന്നെ ഇങ്ങനെ ചെയ്താലോ...അതും യൂണിഫോമില്‍?
കഴിഞ്ഞ 16 വര്‍ഷമായി ബുള്ളറ്റില്‍ സ്റ്റണ്ടുകള്‍ കാണിക്കുന്ന സായി സിങ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ്. ഏകദേശം 80 കിലോമീറ്റര്‍ ബുള്ളറ്റിന്റെ സീറ്റില്‍ നിന്നുകൊണ്ട് ബൈക്കോടിച്ചാണ് ഈ 48-കാരന്‍ സര്‍ദാര്‍ജി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിയത്. ഒരു മണിക്കൂര്‍ 41 മിനിറ്റുകൊണ്ടാണ് ഇത്ര ദൂരം താണ്ടിയത്.
കഴിഞ്ഞ 12 വര്‍ഷമായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഫിറോസ്പൂറിലെ ഷഹീദ് ഭഗത് സിങ് സ്‌റ്റേഡിയത്തില്‍ അഭ്യാസം കാണിക്കാറുണ്ട്. നിശ്ചിത കിലോമീറ്ററില്‍ ബൈക്കിന്റെ വേഗം സെറ്റ് ചെയ്ത് നടത്തുന്ന അഭ്യാസം അതീവ അപകടകരമാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറിയെങ്കിലും ഗിന്നസ് റെക്കോര്‍ഡ് പ്രകടനം നടത്താനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha