എഎപി എംഎല്‍എ കാറിനെ ചേസ് ചെയ്ത് പിടിച്ചു!
സിനിമാ സ്റ്റൈലില്‍ കാറിനെ പിന്തുടര്ന്ന് പിടിച്ച് ആം ആദ്മി എംഎല്‍എ.പോലീസിനെ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം നിരവധി പേര് ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു. ട്രാഫിക് പോലീസിനെ ബോണറ്റില്‍ വച്ച് യാത്ര ചെയ്ത കാറിനെയാണ് എംഎല്‍എ. ജര്‍നയില്‍ സിങ്ങ് പിന്തുടര്ന്ന് പിടിച്ചത്.
ചെവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ നരൈനാ ഫ്ളൈയോവറില് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വന്ന കാര്‍ നിര്‍ത്തുവാന്‍ ട്രാഫിക് പോലീസ് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. അതിനെ തുടര്‍ന്ന് കാറിന്റെ ബോണറ്റിലേക്ക് പോലീസ് ഉദ്യോഗസ്ഥന് പിടിച്ചു കയറി. അപ്പോഴും നിര്‍ത്താതെ മുന്നോട്ട് പോയ കാറിനെയാണ് എംഎല്‍എ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പിടിച്ചത്.
ഡ്രൈവര്‍ക്കൊപ്പം ഇരുന്ന സ്ത്രീ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യവും ഇതിലുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ തട്ടിമാറ്റാനും ശ്രമിക്കുന്നുണ്ട്. പോലീസ് വാഹന ഉടമയ്ക്കെതിരെ പിഴ ശിക്ഷ നല്‍കുകയും ചെയ്തു.
സ്വന്തം ജീവന് പോലും വകവയ്ക്കാതെയാണ് ട്രാഫിക് ഉദ്യോഗസ്ഥന് തന്റെ ജോലി ചെയ്തതെന്നും അതിനാല്‍ തന്നെ ശക്തമായ ശിക്ഷ നല്‍കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അടക്കം ടാഗ് ചെയ്താണ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha